18 September Thursday

‘ഞങ്ങടെ കാരണവർ... 
കൊച്ചിൻ നാഗേഷ് , സുമേഷേട്ടൻ പോയിക്കളഞ്ഞു’

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022


കൊച്ചി
നടൻ വി പി ഖാലിദിന്റെ മരണവാർത്ത വിശ്വസിക്കാൻ കഴിയുന്നില്ലെന്നും സത്യമാകരുതെന്ന്‌ പ്രാർഥിച്ചുവെന്നും നടി സ്നേഹ ശ്രീകുമാർ. 10 വർഷമായി ‘മറിമായം’ ഹാസ്യപരമ്പരയിൽ ഖാലിദിനൊപ്പം അഭിനയിക്കുന്ന സ്നേഹ, ഫെയ്‌സ്‌ബുക്കിലൂടെയാണ്‌ നടുക്കം രേഖപ്പെടുത്തിയത്‌.

"തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടിൽ വന്ന്‌ ശ്രീകുമാറിനെയും കൂട്ടിയാണ് വൈക്കത്ത്‌ ജൂഡ് ആന്റണിയുടെ സിനിമയിൽ അഭിനയിക്കാൻ പോയത്. അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് കരുതിയില്ല. വെള്ളിയാഴ്ച രാവിലെ ശ്രീ വിളിച്ച്‌ ഖാലിദിക്ക വീണു, ആശുപത്രിയിൽ പോകുവാണെന്നു പറഞ്ഞപ്പോൾ ഞാൻ വേഗം റെഡിയായി. കുറച്ചു കഴിഞ്ഞപ്പോൾ ശ്രീ വിളിച്ച്‌ ഖാലിദിക്ക പോയെന്നു പറഞ്ഞു. ഞങ്ങടെ കാരണവർ, കൊച്ചിൻ നാഗേഷ്, സുമേഷേട്ടൻ പോയിക്കളഞ്ഞു. എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്'–- സ്നേഹ കുറിച്ചു. "മറിമായം' ലൊക്കേഷനിൽ അവസാനം എടുത്ത ഫോട്ടോ പങ്കുവച്ചായിരുന്നു സ്നേഹയുടെ കുറിപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top