01 July Tuesday

ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്ത്; യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

കാസര്‍കോട്> ബംഗളൂരില്‍ നിന്ന് കേരളത്തിലേക്ക് മയക്കു മരുന്ന് കടത്തികൊണ്ട് വന്നു കാഞ്ഞങ്ങാടെ തീരപ്രദേശങ്ങളില്‍ വില്‍പ്പന നടത്തുന്ന യുവാവ് പിടിയില്‍. കാഞ്ഞങ്ങാട് നോര്‍ത്ത് കോട്ടച്ചേരി മുഹമ്മദ് അഫ്രീദി (23) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന്  1.010 ഗ്രാം എംഡിഎംഎ പിടികൂടി.

ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി കാഞ്ഞങ്ങാട് ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായരുടെയും ഹോസ്ദുര്‍ഗ് ഇന്‍സ്പെക്ടര്‍ കെ പി ഷൈനിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രതി പിടിയില്‍ ആയത്. പോലീസ് സംഘത്തില്‍ സ്‌ക്വാഡ് അംഗങ്ങള്‍ ആയ അബുബക്കര്‍ കല്ലായി, നികേഷ്. ജിനേഷ്, പ്രണവ്, ജ്യോതിഷ്, റജില്‍ നാഥ് എന്നിവര്‍ ഉണ്ടായിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top