28 March Thursday

നെടുമ്പാശ്ശേരിയിൽ യാത്രക്കാരനിൽനിന്ന് ഒരുകിലോ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 16, 2022

കൊച്ചി> നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് ഒരു കിലോ സ്വർണം പിടികൂടി. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടിച്ചത്. ​

ഗൾഫിൽ നിന്ന് വന്ന യാത്രക്കാരൻ പരിശോധനകൾ പൂർത്തിയാക്കി പുറത്തിറങ്ങിയിരുന്നു. എന്നാൽ ടോൾബൂത്തിന് പുറത്ത് വെച്ച് കസ്റ്റംസ് സംഘം വീണ്ടും പരിശോധിക്കുകയും സ്വർണം പിടികൂടുകയും ചെയ്തു. വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് ഇത് ആദ്യമാണ് യാത്രക്കാരെ പരിശോധന നടത്തുന്നത്. ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സ്വർണം പിടികൂടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top