28 March Thursday

36 കിലോ ചന്ദനവുമായി 6 പേർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022

കീരിപ്പതിയിൽ ചന്ദനം മുറിക്കാൻ ശ്രമിക്കവെ പിടിയിലായ പ്രതികൾ

അഗളി> ഷോളയൂരിലെ കീരിപ്പതി വനത്തിൽ ചന്ദനമരം മുറിക്കുന്നതിനിടെ ആറുപേരെ വനപാലകർ പിടികൂടി. 36 കിലോ ചന്ദനവും ഇവരിൽനിന്ന്‌ പിടിച്ചെടുത്തു. ഷോളയൂർ നല്ലശിങ്ക സ്വദേശി രങ്കൻ (35), കീരിപ്പതി സ്വദേശികളായ അങ്കപ്പൻ(43), ചിന്നസ്വാമി (56), പ്രവീൺകുമാർ (21), കാളിദാസൻ (22), തിരുകുമാർ (31) എന്നിവരാണ് പിടിയിലായത്. അങ്കപ്പൻ മുമ്പ്‌ താൽക്കാലിക വനംഫയർ വാച്ചറായി ജോലി ചെയ്തിരുന്നു.

സംഘത്തിലുണ്ടായിരുന്ന പഴനിസ്വാമി ഓടി രക്ഷപ്പെട്ടതായി വനപാലകർ പറഞ്ഞു. സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ ഫെലിക്സ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ തോമസ്, ആനന്ദ്, ഷഫിന, വാച്ചർമാരായ രങ്കമ്മാൾ, മണ്ണൻ, മണികണ്ഠൻ, ലക്ഷ്‌മി എന്നിവരാണ്‌ ചന്ദനം മുറിച്ചവരെ പിടികൂടിയത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top