29 March Friday

ബിജെപിക്കെതിരെ എല്ലാ രാഷ്ട്രീയ പാർടികളും ഒന്നിക്കണം: യെച്ചൂരി

സ്വന്തം ലേഖകൻUpdated: Saturday Feb 4, 2023

തിരുവനന്തപുരം> ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിച്ച് ഇന്ത്യയെന്ന ആശയത്തെ തിരികെ കൊണ്ടുവരാനാണ് ഇടതുപക്ഷത്തിന്റെ ശ്രമമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബിജെപിക്കെതിരെ എല്ലാ രാഷ്‌ട്രീയ പാർടികളും ഒന്നിക്കണം. ഇന്ത്യയുടെ ജനാധിപത്യത്തെ ഇടത് രാഷ്‌ട്രീയം എങ്ങനെ രൂപപ്പെടുത്തിയെന്ന വിഷയത്തിൽ മാതൃഭൂമി അന്താരാഷ്‌ട്ര അക്ഷരോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ത്രിപുരയിൽ മതേതര പാർടികളുമായി സിപിഐ എം ഒന്നിച്ചിരിക്കുകയാണ്. രാജ്യത്തെ സംരക്ഷിക്കാനുള്ള ഏതൊരു ഉദ്യമത്തെയും ഞങ്ങൾ സ്വാഗതം ചെയ്യുമെന്നും യെച്ചൂരി പറഞ്ഞു. ബിജെപിയുടെ കീഴിൽ ഭരണഘടനയുടെ അടിസ്ഥാനമൂല്യങ്ങൾ നിരന്തരമായ ആക്രമണത്തിന് വിധേയമാകുകയാണ്. രാജ്യത്തിന്റെ മതേതര ജനാധിപത്യസ്വഭാവം പരിരക്ഷിക്കുകയും അവകാശം, നീതി, സ്വാതന്ത്ര്യം എന്നിവ എല്ലാ ജനങ്ങൾക്കും ലഭ്യമാക്കുകയുമാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യം.

രാജ്യത്തിന്റെ ചരിത്രം കേന്ദ്രം വളച്ചൊടിക്കുകയാണ്. ഈ തെറ്റായ ബോധം കുത്തിവച്ചാണ് ബിജെപി തെരഞ്ഞെടുപ്പുകൾ ജയിക്കുന്നത്. പലയിടത്തും തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെടുകയാണ്. ജനവിധി എതിരായ പല സംസ്ഥാനങ്ങളിലും ബിജെപി അട്ടിമറിയിലൂടെ സർക്കാർ രൂപീകരിച്ചു. ജനപ്രതിനിധികളുടെ എണ്ണമല്ല ഒരു പാർടിയുടെ ജനപ്രീതിയുടെ അളവുകോലെന്നും ചോദ്യങ്ങൾക്ക് മറുപടി നൽകവെ യെച്ചൂരി പറഞ്ഞു. ഇന്ന് രാജ്യത്ത് നടക്കുന്ന എല്ലാ പ്രക്ഷോഭങ്ങളിലും ഇടത് സ്വാധീനം പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് എല്ലായിടത്തും വിദ്വേഷ പ്രചാരണങ്ങൾ ശക്തമാണെന്നും കേരളത്തിലുള്ളവർ ഭാ​ഗ്യവാന്മാരാണെന്നും യെച്ചൂരി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top