16 September Tuesday

പൂരങ്ങളുടെ നാട്ടിലേക്ക് സിൽവർലൈൻ; സമയവും ടിക്കറ്റ് നിരക്കും ഇങ്ങനെ

വെബ് ഡെസ്‌ക്‌Updated: Monday May 9, 2022

കൊച്ചി> സിൽവർ ലൈൻ യാഥാർത്ഥ്യമാവുന്നതോടെ പൂരങ്ങളുടെ നാടായ തൃശൂരിലേക്ക് കേരളത്തിലെ വിവധ ജില്ലകളിൽ നിന്നെത്താൻ കേവലം മണിക്കൂറുകൾ മാത്രം. വിവിധ നഗരങ്ങളിൽ നിന്ന് തൃശൂരിലേക്ക് സഞ്ചരിക്കാൻ വേണ്ടി വരുന്ന ദൂരം, സമയം, ടിക്കറ്റ് നിരക്ക് എന്നിവ കെ റെയിൽ കോർപറേഷൻ ഓദ്യോഗിക ഫെയ്‌‌സ്‌ബുക്ക് പേജിലൂടെ പങ്കുവെച്ചു.

715 രൂപയുടെ ടിക്കറ്റ് എടുത്താൻ സിൽവർ ലൈൻ വഴി ഒരു മണിക്കൂർ 56 മിനിറ്റ് കൊണ്ട് തിരുവനന്തപുരത്ത് നിന്ന് തൃശൂരിലെത്താം. കൊച്ചി - തൃശൂർ (31 മിനിറ്റ്- 176രൂപ), കോഴിക്കോട്- തൃശൂർ (44 മിനിറ്റ്- 269 രൂപ), കാസർഗോഡ്- തൃശൂർ ( 1 മണിക്കൂർ 58 മിനിറ്റ് 742 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കും സമയവും.  








 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top