27 April Saturday

സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ടുതന്നെ ; സാമൂഹ്യാഘാത പഠനം തുടരും

പ്രത്യേക ലേഖകൻUpdated: Thursday Jun 23, 2022



തിരുവനന്തപുരം
സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകുകയാണെന്ന്‌ കെ–-റെയിൽ എംഡി വി അജിത്‌കുമാർ. പദ്ധതി മരവിപ്പിക്കാൻ കെ–--റെയിലോ സർക്കാരോ തീരുമാനിച്ചിട്ടില്ല. കല്ലിട്ട സ്ഥലങ്ങളിൽ സാമൂഹ്യാഘാത പഠനം നടക്കുന്നുണ്ട്‌. അത് പൂർത്തിയായാൽ ജിയോടാ​ഗിങ് വഴി അതിർത്തി നിർണയിച്ച് ബാക്കിയുള്ള സ്ഥലങ്ങളിലും പഠനം തുടരുമെന്നും കെ–--റെയിൽ നടത്തിയ ജനസമക്ഷം 2.0 ഓൺലൈൻ സംവാദത്തിൽ അദ്ദേഹം പറഞ്ഞു.

കേന്ദ്രം നൽകുന്ന പലിശരഹിത വായ്പയുൾപ്പെടെ എല്ലാ കടവും  50 വർഷത്തിനുള്ളിൽ തിരിച്ച‌‌ടയ്ക്കാനാകും.  ഈ കാലത്തിനുള്ളിൽ സംസ്ഥാനത്ത് വലിയ വികസനങ്ങൾ വരും, മാറ്റമുണ്ടാകും. ഏതുതരം വായ്പയാണ്‌ സ്വീകരിക്കേണ്ടതെന്ന്‌ തീരുമാനിച്ചിട്ടില്ല. നഷ്ടപരിഹാരത്തുക മുഴുവനും നൽകിയ ശേഷമേ ഭൂമി ഏറ്റെടുക്കൂ. പുനരധിവാസം ഉറപ്പാക്കിയേ പണി തുടങ്ങൂ.

സിൽവർ ലൈൻകൊണ്ട്  റെയിൽവേക്ക്‌  നഷ്ടമുണ്ടാകില്ലെന്ന് മാത്രമല്ല, ​ഗുണങ്ങളേറെയുണ്ടെന്ന് സിസ്ട്ര പ്രോജക്ട് ‍ഡയറക്ടർ എം സ്വയംഭൂലിം​ഗം പറഞ്ഞു. കേരളത്തിൽ കൂടുതൽ വ്യവസായസംരംഭങ്ങളും വിഴിഞ്ഞം തുറമുഖവും വരുന്നുണ്ട്. അതിനാൽ ഇവിടത്തെ ചരക്ക് ​ഗതാ​ഗതം വർധിക്കും. സിൽവർ ലൈൻ റോറോ സർവീസും ഉണ്ട്.

പദ്ധതിമൂലം ആർക്കും ദ്രോഹമുണ്ടാകില്ലെന്ന്‌ സെക്‌ഷൻ എൻജിനിയർ പ്രശാന്ത് സുബ്രഹ്മണ്യൻ പറഞ്ഞു. തങ്ങൾക്ക്‌ ലഭിച്ച വിവിധ സന്ദേശങ്ങൾ പ്രകാരം കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും പദ്ധതിയെ അനുകൂലിക്കുകയാണ്‌. ഇ–-മെയിൽ വഴിയും കെ–--റെയിൽ വെബ്സൈറ്റിലും ലഭിച്ച ചോദ്യങ്ങൾക്കും തത്സമയം ലഭിച്ച ചോദ്യങ്ങൾക്കും മറുപടി നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top