27 April Saturday

സിൽവർലൈൻ സർവേ: ‘ലിഡാർ’ സാങ്കേതികവിദ്യ ലോകോത്തരം

പ്രത്യേക ലേഖകൻUpdated: Friday Jan 21, 2022

തിരുവനന്തപുരം > സിൽവർലൈനിന്റെ ഭൂമി സർവേക്കുള്ള ലിഡാർ (ലൈറ്റ്‌ ഡിറ്റക്‌ഷൻ ആൻഡ്‌ റേഞ്ചിങ്‌) ഏരിയൽ സാങ്കേതികവിദ്യ ആധുനികവും ലോകോത്തര നിലവാരത്തിലുള്ളതും. റെയിൽവേക്കും എയർപോർട്ട്‌ അതോറിറ്റിക്കുമടക്കം ഉപയോഗിക്കുന്നതാണിത്‌. രാജ്യത്തെ വൻകിട തുരംഗങ്ങളിലടക്കം ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്‌. ലേസർ, ജിപിഎസ്‌ റിസീവർ, സ്കാനർ തുടങ്ങിയവയിലൂടെയാണ്‌ അളവും രൂപരേഖയും തയ്യാറാക്കുന്നത്‌. ഇതിലൂടെ നേരിട്ടുള്ള സർവേയേക്കാൾ കൃത്യതയും സമയലാഭവും ഉറപ്പാക്കാം.

പത്തിലധികം ഏജൻസികൾ ഇന്ത്യയിൽ സർവേ നടത്തുന്നുണ്ട്‌. അഞ്ച്‌ സെന്റീമീറ്റർ അളവുപോലും കൃത്യമായി രേഖപ്പെടുത്താനാകും. ജ്യോതിശാസ്‌ത്രം, അന്തരീക്ഷ പഠനം, ഭൂഗർഭശാസ്‌ത്രം, കാലാവസ്ഥ തുടങ്ങിയ മേഖലയിലും ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ലിഡാർ വഴി ഒരു മാസം കൊണ്ടാണ്‌ സർവേ പൂർത്തിയാക്കിയത്‌. നേരിട്ട്‌ 540 കി. മീ.  സർവേ നടത്താൻ ഒന്നര വർഷം എടുക്കും. പലയിടത്തും എതിർപ്പുള്ളതിനാൽ സംഘർഷ സാധ്യതയും ഏറെ.

ഏറ്റവും കൃത്യതയുള്ള ആധുനിക സംവിധാനമുള്ളപ്പോൾ പഴയ സമ്പ്രദായം മുറുകെപ്പിടിച്ചാൽ പദ്ധതിയുടെ താളം തെറ്റും. പരമാവധി വൈകിക്കുകയെന്ന ലക്ഷ്യമുള്ളവരാണ്‌ ഈ സർവേയുടെ കൃത്യത ചോദ്യം ചെയ്യുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top