29 March Friday

സിൽവർലൈൻ പദ്ധതിയെക്കുറിച്ച് സംശയങ്ങളുണ്ടോ?... ചോദിക്കാം ജനസമക്ഷം സിൽവർലൈൻ 2.O യിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

തിരുവനന്തപുരം > കാസർ​ഗോ‍ഡ്- തിരുവനന്തപുരം അർധ അതിവേ​ഗ റെയിൽ പദ്ധതി സിൽവർലൈനെക്കുറിച്ച് പൊതുജനത്തിനുള്ള സംശയങ്ങൾ ചോദിക്കാനും ആശങ്കകൾ പങ്കുവെയ്ക്കാനും ജനസമക്ഷം സിൽവർലൈൻ 2.O ഓൺലൈൻ ഓ​ഗസ്റ്റ് 24ന് വൈകിട്ട് നാല് മണിക്ക് നടത്തും. മുൻകൂട്ടി റെജിസ്റ്റർ ചെയ്യുന്നവർക്ക് സൂം വഴി ജനസമക്ഷത്തിൽ പങ്കെടുക്കുവാനും ചോദ്യങ്ങൾ നേരിട്ട് ചോദിക്കാനുമുള്ള അവസരമുണ്ട്. യൂട്യൂബ്, ഫേയ്‌സ്ബുക്ക് പേജിൽ ലൈവായും ജനസമക്ഷം സിൽവർലൈൻ 2.O ചോദ്യോത്തരപരിപാടിയിൽ പങ്കെടുക്കാം. ഇ-മെയിൽ, വെബ്സൈറ്റ് വഴിയും യൂട്യൂബ്, ഫേയ്‌സ്ബുക്ക് പേജിൽ കമന്റുകളായും സംശയങ്ങൾ ചോദിക്കാം.

പദ്ധതിയേക്കുറിച്ചുള്ള സംശയങ്ങൾക്ക് പി.ജയകുമാർ IRSE, എക്സിക്യൂട്ടീവ് ഡയറക്ടർ, കെ-റെയിൽ (റിട്ട. ചീഫ് എൻജിനീയർ/കൺസ്ട്രക്ഷൻ സതേൺ റെയിൽവേ, ജിഎം/ഡിഎംആർസി), ലാൻഡ് അക്വസിഷൻ സ്പെഷ്യൽ ഓഫീസർ ലത സി.എ (റിട്ട ഐഎഎസ്), എം. മാരിയപ്പൻ, IRSE ജെജിഎം‌\സിവിൽ, കെ-റെയിൽ, എന്നിവർ മറുപടി നൽകും.

സൂം റെജിസ്ട്രേഷൻ

https://keralarail.com/janasamaksham-2-0/

ചോദ്യങ്ങൾ അയക്കാം
ഇ-മെയിൽ

janasamaksham02@keralarail.com

വെബ്സൈറ്റ്

https://keralarail.com/janasamaksham
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top