26 April Friday

സിൽവർ ലൈൻ 
മുന്നോട്ട്

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

തിരുവനന്തപുരം> വേ​ഗമേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതമാർഗമൊരുക്കുന്ന സിൽവർ ലൈൻ സംസ്ഥാന സർക്കാരിന്റെ സ്വപ്നപദ്ധതിയാണെന്ന്‌ നയപ്രഖ്യാപനത്തിൽ ആവർത്തിച്ചു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചുവെന്ന ചിലരുടെ കുപ്രചാരണങ്ങൾക്കിടെയാണ്‌ പദ്ധതിയുടെ പ്രാധാന്യം സർക്കാർ ആവർത്തിച്ചത്‌. പരിസ്ഥിതിസൗഹൃദവും കാര്യക്ഷമവുമായ ഗതാഗത സൗകര്യങ്ങളും അടിസ്ഥാന വികസന പദ്ധതികളും എണ്ണിപ്പറയുന്നു നയപ്രഖ്യാപനം.  

●കൽപ്പറ്റ വഴിയുള്ള തലശേരി–- മൈസൂരു പുതിയ ബ്രോഡ്ഗേജ് റെയിൽ ലൈൻ, നിലമ്പൂർ- നഞ്ചൻഗോഡ് റെയിൽ പദ്ധതി എന്നിവ നടപ്പാക്കും

●അങ്കമാലി- ശബരി റെയിൽ പദ്ധതിയുടെ 50 ശതമാനം സർക്കാർ വഹിക്കും


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top