24 April Wednesday

പെല്‍വിസ് സിഗ്മ ഫാഷന്‍ ഫെസ്റ്റിവല്‍ 2022 ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കോഴിക്കോട്> ദക്ഷിണേന്ത്യയിലെ വസ്ത്രനിര്‍മാതാക്കളുടെ സംഘടനയായ സിഗ്മ സംഘടിപ്പിക്കുന്ന 'പെല്‍വിസ് സിഗ്മ ഫാഷന്‍ ഫെസ്റ്റിവല്‍ 2022' കോഴിക്കോട് ആരംഭിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററില്‍നടക്കുന്ന ഫെസ്റ്റിവല്‍ നഗരസഭാധ്യക്ഷ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഫാഷന്‍ ഫെസ്റ്റിന്റെ ആദ്യദിനമായ ചൊവ്വാഴ്ച 10 പ്രമുഖ ബ്രാന്‍ഡുകളുടെ ഫാഷന്‍ ഷോ നടന്നു. കഴിഞ്ഞ രണ്ടുവര്‍ഷത്തെ സിഗ്മയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന സിഗ്മ ആനുവല്‍ മാഗസിന്‍ കേരള ടെക്‌സ്‌റ്റൈല്‍സ് ആന്‍ഡ് ഗാര്‍മെന്റ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജോഹര്‍ ടാംട്ടണ്‍ പ്രകാശിപ്പിച്ചു.

5000 ത്തിലധികം ചെറുകിട വ്യാപാരികളും വിതരണക്കാരും 200ലധികം വസ്ത്രനിര്‍മാതാക്കളും മിഡില്‍ ഈസ്റ്റ്, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നായി 100ല്‍ അധികം കയറ്റുമതിക്കാരും മേളയില്‍ പങ്കെടുക്കുന്നുണ്ട്. 170 സ്റ്റാളുകളിലായി രാജ്യമെമ്പാടുമുള്ള 90 പ്രദര്‍ശകര്‍ പുതിയ ഉല്‍പ്പന്നങ്ങളും ബ്രാന്‍ഡുകളും അവതരിപ്പിക്കുന്നു. മേളയിലെത്തുന്ന ചെറുകിട വ്യാപാരികളില്‍നിന്ന് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഡോട്ട്‌സ് കാര്‍ഗോ സ്‌പോണ്‍സര്‍ ചെയ്യുന്ന ബിഎംഡബ്ല്യു ജി 310 ആര്‍ സ്പോര്‍ട്സ് ബൈക്ക് സമ്മാനമായി നല്‍കും.

സിഗ്മ പ്രസിഡന്റ് അന്‍വര്‍ യു ഡി,ജനറല്‍ സെക്രട്ടറി അബ്ബാസ് അദ്ധറ, ട്രഷറര്‍ ഷെരീഫ് കെ എച്ച്, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്, ജോയിന്റ് സെക്രട്ടറി നെല്‍സണ്‍ എന്നിവര്‍ സംസാരിച്ചു.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top