19 April Friday

മാസ്‌ക്‌ ഉണ്ടാക്കാന്‍ 50 ലക്ഷം രൂപവരെ വായ്പ നൽകാൻ സിഡ്ബി

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


കൊച്ചി
കോവിഡ്–-19 പ്രതിരോധ സാമഗ്രികളും മെഡിക്കൽ ഉപകരണങ്ങളും നിർമിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണയുമായി ചെറുകിട വ്യവസായ വികസന ബാങ്ക് (സിഡ്ബി). മാസ്ക്,  സാനിറ്റൈസർ, കൈയുറ, ഷൂ കവർ, കണ്ണട, വെന്റിലേറ്റർ തുടങ്ങിയവ നിർമിക്കുന്ന സ്ഥാപനങ്ങൾക്ക് 50 ലക്ഷം രൂപ ഈടില്ലാതെ വായ്പ അനുവദിക്കുമെന്ന് സിഡ്ബി അറിയിച്ചു. അഞ്ചു ശതമാനമാണ്‌ പലിശ. തിരിച്ചടവ് കാലാവധി അഞ്ചുവർഷം. ഉൽപ്പാദനത്തിന് ആവശ്യമായ ഉപകരണങ്ങൾ, യന്ത്രങ്ങൾ, അസംസ്കൃത വസ്തുക്കൾ തുടങ്ങിയവ വാങ്ങുന്നതിനും വിതരണ സംവിധാനം ശക്തിപ്പെടുത്തുന്നതിനും വായ്പ ഉപയോഗപ്പടുത്താം. സിഡ്ബിയുടെ സെയ്ഫ് (സിഡ്ബി അസിസ്റ്റൻസ് ടു ഫെസിലിറ്റേറ്റ് എമർജൻസി) പദ്ധതിയിലാണ് അനുവദിക്കുന്നത്. മതിയായ രേഖകളോടെ അപേക്ഷിച്ചാൽ 48 മണിക്കൂറിനുളളിൽ വായ്പ അനുവദിക്കുമെന്ന് ബാങ്ക് പറയുന്നു.

രാജ്യത്ത് കോവിഡ്–-19 വ്യാപനം ശക്തിപ്പെടുന്നതിനാൽ പ്രതിരോധ സാമഗ്രികളുടെ ഉൽപ്പാനം വർധിപ്പിക്കുന്നതിന് സംരംഭകരെ പ്രോത്സാഹിപ്പിക്കുക, അസംസ്കൃത വസ്തുക്കൾ കൂടുതൽ ലഭ്യമാക്കാൻ സഹായിക്കുക, രാജ്യത്തിന്റെ  സമ്പദ്ഘടനയിൽ പ്രധാന പങ്കുവഹിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണ നൽകുക  തുടങ്ങിയവയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് സിഡ്ബി ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുഹമ്മദ് മുസ്തഫ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top