27 April Saturday

കടമുറി: സിപിഐ എമ്മിനെതിരെയുള്ള വാർത്ത അടിസ്ഥാനരഹിതം

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

വാടാനപ്പള്ളി> സിപിഐ എമ്മുമായി  ബന്ധപ്പെടുത്തി  ഫെബ്രുവരി ഒന്നിന് മലയാള മനോരമ പത്രത്തിൽ  ‘കടമുറി ഒഴിയാന്‍ നേതാക്കള്‍ക്കു പടി ' എന്ന തലക്കെട്ടില്‍ വന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന്  നാട്ടിക ഏരിയ സെക്രട്ടറി എം എ ഹാരിസ് ബാബു പറഞ്ഞു. രണ്ടു വ്യക്തികള്‍ തമ്മില്‍ കരാറുണ്ടാക്കിയതില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കോ നേതാക്കള്‍ക്കോ  ബന്ധമില്ല. മൂന്ന്‌ നേതാക്കള്‍ 12ലക്ഷം രൂപ വാങ്ങിയെന്ന്‌  മനോരമ  മുന്‍പേജില്‍ വാര്‍ത്ത നല്‍കിയത് വലതുപക്ഷ സേവയുടെ ഭാഗമായാണ്.

പാർടിയുടെ  പേര്  വാര്‍ത്തയില്‍ പരാമര്‍ശിച്ചിട്ടുള്ളതിനാല്‍ ലേഖകനും മനോരമക്കുമെതിരെ നിയമ നടപടി  സ്വീകരിക്കും.

വ്യക്തികള്‍ തമ്മില്‍ നടത്തിയ കച്ചവടങ്ങളുടേയും  ഇടപാടുകളുടേയും പേരിൽ  അതില്‍  ഒരു തരത്തിലും  പങ്കില്ലാത്ത  രാഷ്ട്രീയ പ്രസ്ഥാനത്തെ അപകീര്‍ത്തിപ്പെടുത്താനായി  പത്രത്തെ ദുരുപയോഗിക്കുന്നത് മാധ്യമ നെെതികതയല്ല. വാര്‍ത്തയില്‍ പറഞ്ഞിട്ടുള്ളതെല്ലാം  അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ്.  എക്കാലത്തും പാർടിക്കെതിരെ  അപവാദം മാത്രം ലക്ഷ്യമിട്ട് കള്ളവാര്‍ത്തകള്‍ നല്‍കുന്ന മനോരമ സ്വന്തം വിശ്വാസ്യതയെ തന്നെയാണ് തകര്‍ക്കുന്നത്. പാര്‍ടി ബന്ധുക്കളും  ജനങ്ങളും  നുണപ്രചരണം തള്ളിക്കളയണമെന്ന് എം എ ഹാരിസ് ബാബു ആവശ്യപ്പെട്ടു.

മനോരമയെ തള്ളി കെട്ടിടമുടമകളും

തൃശൂർ> തീരദേശത്തെ കെട്ടിട ഉടമകളെ സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന്‌  കെട്ടിടം ഉടമകൾ പണം നൽകിയെന്ന മനോരമ വാർത്ത നിഷേധിച്ച് കെട്ടിടമുടമകൾ രംഗത്ത്‌. വി എസ് ജയരാജൻ, വി എസ് സദാശിവൻ
എന്നിവർ എഴുതി തയ്യാറാക്കിയ പ്രസ്താവനയിലാണ്‌ മനോരമ വാർത്ത തള്ളിയത്.

തങ്ങളെ ആരെങ്കിലും ഭീഷണിപ്പെടുത്തുകയോ സമ്മർദം ചെലുത്തുകയോ ചെയ്തിട്ടില്ല. വാർത്ത തെറ്റിദ്ധാരണാജനകമാണ്. ഏതൊക്കെയൊ    സ്രോതസ്സുകൾ തെറ്റായ വിവരം നൽകിയാണ് ഇത്തരമൊരു വാർത്ത സൃഷ്ടിച്ചതെന്നും ഇരുവരും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top