ന്യൂഡൽഹി> വ്യോമയാന കമ്പനികൾ ടിക്കറ്റ് നിരക്കിൽ വൻകൊള്ള നടത്തുന്ന സാഹചര്യത്തിൽ ഗൾഫിൽനിന്ന് കേരളത്തിലേക്ക് യാത്രാകപ്പൽ സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് 18 ലോക്‌സഭാ അംഗങ്ങൾ ഒപ്പിട്ട നിവേദനം ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാളിന് എ എം ആരിഫ് നൽകി.
വിമാനത്തിലെ അമിത നിരക്ക് കാരണം നാട്ടിലേക്ക് വരാൻ ഭീമമായ തുക മുടക്കണം. ഇത്രയും വലിയ തുക നൽകാൻ കഴിയാത്തതിനാൽ പലർക്കും നാട്ടിൽ എത്താനാകുന്നില്ലെന്ന് നിവേദനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..