19 September Friday

  വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന നിര്‍ബന്ധം പാടില്ല-ശശി തരൂര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 5, 2022

കൊച്ചി> വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവെക്കണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് ശരിയല്ലെന്ന് ശശി തരൂര്‍ എം പി. വിഴിഞ്ഞം തുറമുഖം ഇന്ത്യയ്ക്കും ദക്ഷിണേന്ത്യയ്ക്ക് പ്രത്യേകിച്ചും ഗുണം ചെയ്യും.പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയ് ക്കും ഗുണം ചെയ്യുന്നതാണെന്നും ശശിതരൂര്‍ കൊച്ചിയില്‍ വാര്‍ത്താലേഖകരോടു പറഞ്ഞു.  സീറോ മലബാര്‍ ആസ്ഥാനത്ത് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി  നടന്ന  കൂടികാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പദ്ധതിക്ക് അനാവശ്യ തടസം സൃഷ്ടിക്കരുതെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയാണ്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്ന പദ്ധതിയായതുകൊണ്ട് അവരുടെ ആവശ്യങ്ങള്‍ കൂടി പരിഹരിക്കണം-ശശി തരൂര്‍ പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top