17 December Wednesday

മുരളീധരനെ അപമാനിച്ചു: തരൂർ

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

തിരുവനന്തപുരം> കെപിസിസി സംഘടിപ്പിച്ച വൈക്കം സത്യഗ്രഹ നൂറാം വാർഷിക പരിപാടിയിൽ മുൻ കെപിസിസി അധ്യക്ഷൻകൂടിയായ കെ മുരളീധരനെ പ്രസംഗിക്കാൻ അനുവദിക്കാതിരുന്നത്‌ തെറ്റാണെന്ന്‌ ശശി തരൂർ എംപി. അത് നീതികേടും അപമാനവുമാണ്‌. തെറ്റ്‌ കോൺഗ്രസ് നേതൃത്വം തിരുത്തണം. എനിക്കും പ്രസംഗിക്കാൻ അവസരം ലഭിച്ചില്ല.   മുൻ കെപിസിസി അധ്യക്ഷന്മാരെന്ന നിലയിൽ രമേശ് ചെന്നിത്തലയ്ക്കും ഹസ്സനും പ്രസംഗിക്കാൻ അവസരം കൊടുത്തു. ഒരു മാനദണ്ഡമാണെങ്കിൽ അത്‌ പാലിക്കണം. 

മുരളീധരൻ പാർടിയുടെ മുതിർന്ന നേതാവ് മാത്രമല്ല, പാർടിയുടെ അധ്യക്ഷനെന്ന ഭാരവാഹിത്വം വഹിച്ച വ്യക്തിയാണ്. സീനിയറായ നേതാവിനെ അപമാനിക്കുന്നത് ശരിയല്ല. പാർടിയെ നന്നായി മുന്നോട്ടു കൊണ്ടുപോകലാണ്‌ ലക്ഷ്യമെങ്കിൽ സീനിയർ നേതാക്കളെ അവഗണിക്കരുതെന്നും തരൂർ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top