മലപ്പുറം> വിലക്കിനും വിവാദങ്ങള്‍ക്കുമിടെ കോണ്‍ഗ്രസ് നേതാവ് ശശിതരൂർ എം പി ഇന്ന് മലപ്പുറത്തെത്തി.  പാണക്കാട്ടെത്തി. പാണക്കാട് സാദിഖ് അലി തങ്ങളുമായും കുഞ്ഞാലിക്കുട്ടി എംഎൽഎയുമായും കൂടികാഴ്ച നടത്തി. ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ പരിപാടിയിലും ശശിതരൂര്‍ പങ്കെടുക്കുന്നുണ്ട്.പാണക്കാട് നിന്ന് ഡിസിസി ഓഫീസിലെത്തിയ തരൂര്‍  ജില്ലയിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തി. 
വർഗീയതക്ക് പകരം എല്ലാവരേയും കൂട്ടികൊണ്ട് ഒരുമിച്ച് പ്രവർത്തിക്കുകയാണ് വേണ്ടത്.  അതുതന്നെയാണ് കോൺഗ്രസ് നിലപാടും അതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് നല്ലതാണെന്നും ശശി തരൂർ പറഞ്ഞു. 
പതിവ് കൂടികാഴ്ചയാണെന്നും മുമ്പും തരൂർ പാണക്കാട് എത്തിയിട്ടുണ്ടെന്നും സാദിക് അലിയും കുഞ്ഞാലിക്കുട്ടിയും  പറഞ്ഞു. രാഷ്രടീയ വിഷയങ്ങളും ചർച്ചയായി. യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ അടക്കമുള്ളവർ തരൂരിനെ സ്വീകരിച്ചു. തരൂരിനൊപ്പം എം കെ രാഘവൻ എം പിയും ഉണ്ടായിരുന്നു. 
കെ സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് ശശി തരൂര്‍ പാണക്കാട് സന്ദര്‍ശിക്കുന്നത്. 
 
      
        
        
		
              
	
ദേശാഭിമാനി  വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്. 
വാട്സാപ്പ് ചാനൽ   സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..