10 July Thursday

തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ടെന്ന് ഹൈബി ഈഡന്‍

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

കൊച്ചി > തരൂരിനെ കേള്‍ക്കാന്‍ ലോകത്തെമ്പാടും ആളുകളുണ്ടെന്ന് ഹൈബി ഈഡന്‍. തരൂരിന്റെ സാധ്യതകള്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രയോജനപ്പെടുത്തണമെന്നും തരൂര്‍ കോണ്‍ഗ്രസ് മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന ആളെന്നും ഹൈബി ഈഡന്‍ പ്രതികരിച്ചു.

ഫുട്ബോളില്‍ ഗോള്‍ അടിക്കുന്നവരാണ് സ്റ്റാറാകുന്നതെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പക്ഷേ ഗോളി നന്നാവണമെന്നും പാര്‍ട്ടിയില്‍ ഗോളി പാര്‍ട്ടി പ്രവര്‍ത്തകരാണെന്നും കുഴല്‍നാടന്‍ പ്രതികരിച്ചു. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് കോണ്‍ഗ്രസ് മുന്നോട്ട് പോകണം. ഇതിനിടയില്‍ ഫൗള്‍ ചെയ്യുന്നവരുണ്ടാവും. എതിരാളികള്‍ക്ക് എതിരെയാണ് ഫൗള്‍ ചെയ്യേണ്ടത്. അല്ലാതെ കൂടെയുള്ളവരെയല്ല. ഗോളിയെ നിരാശപ്പെടുത്തരുതെന്നും മാത്യു കുഴല്‍നാടന്‍ കൊച്ചിയില്‍ നടക്കുന്ന കോണ്‍ഗ്രസ് കോണ്‍ക്ലേവില്‍ പ്രതികരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top