23 April Tuesday

കോഴിക്കോട്ടെ വിലക്ക്‌ അന്വേഷണം നടക്കട്ടെ: ശശിതരൂർ എംപി

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

ന്യൂമാഹി> യൂത്ത്‌ കോൺഗ്രസ്‌ കോഴിക്കോട്‌ ജില്ലകമ്മിറ്റി സെമിനാറിൽ നിന്ന്‌ പിന്മാറിയതിനെക്കുറിച്ച്‌ എം കെ രാഘവൻ എംപി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണം കഴിഞ്ഞ്‌ എന്തുചെയ്യണമെന്ന്‌ ആലോചിക്കാമെന്നും ശശിതരൂർ എംപി പറഞ്ഞു. യൂത്ത്‌കോൺഗ്രസുകാരും കോൺഗ്രസുകാരും കോഴിക്കോട്‌ പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്‌. കോൺഗ്രസിനെ ഇഷ്‌ടപ്പെടുന്ന ജനങ്ങൾ നമ്മളെ കേൾക്കാനും വിഷയം മനസിലാക്കാനും എത്തിയിരുന്നു. കേരള രാഷ്‌ട്രീയത്തിൽ സജീവമായി ഇപ്പോൾ തന്നെയുണ്ടെന്നും  ശശിതരൂർ പറഞ്ഞു.

ന്യൂമാഹി മലയാള കലാഗ്രാമത്തിൽ കഥാകൃത്ത്‌ ടി പത്മനാഭന്റെ പ്രതിമ അനാഛാനത്തിനെത്തിയ തരൂർ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടിയായാണ്‌ ഇക്കാര്യം പറഞ്ഞത്‌. അന്വേഷിക്കണമെന്ന ആവശ്യം കെ മുരളീധരനും ആവർത്തിച്ചിട്ടുണ്ടെന്ന്‌ എം കെ രാഘവൻ എംപി പറഞ്ഞു. എന്താണ്‌ കാരണമെന്ന്‌ കണ്ടത്തണം. പാർടി വേദിയിലും ഇക്കാര്യം പറയും. എന്തുകൊണ്ട്‌ യൂത്ത്‌ കോൺഗ്രസ്‌ ജില്ലകമ്മിറ്റി പരിപാടി റദ്ദാക്കിയെന്നും ആരാണ്‌ ഇതിന്‌ പിന്നിലെന്നതും അന്വേഷിക്കണമെന്നും എം കെ രാഘവനും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top