15 July Tuesday

ഷാൻബാബു വധം: നാലുപേർ കൂടി അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 19, 2022

കോട്ടയം>  കോട്ടയത്ത് ഷാൻ ബാബു എന്ന യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ  നാലു പേരുടെ അറസ്റ്റ് കൂടി പൊലീസ് രേഖപ്പെടുത്തി. ഓട്ടോ ഡ്രൈവർ ബിനുമോൻ, പുൽച്ചാടി ലുധീഷ്, സുധീഷ്, കിരൺ എന്നിവരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്.

ഇവരെ ഇന്ന് മാങ്ങാനത്തെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. മുഖ്യപ്രതി ജോമോനെ കഴിഞ്ഞദിവസം കോട്ടയം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. പ്രതികളായ അഞ്ചു പേരെയും ഒരുമിച്ച് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.പ്രതികൾക്കെതിരെ നിരവധി കേസുകൾ വേറെയുമുണ്ട്‌. 19 വയസുള്ള ഷാനെ തട്ടികൊണ്ടുപോയി തല്ലിക്കൊന്ന്‌ പൊലീസ്‌ സ്‌റ്റേഷന്‌ മുന്നിലിടുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top