26 April Friday

ഷാൻ വധം: ആർഎസ്‌എസ്‌ നേതാവ്‌ അറസ്‌റ്റിൽ; പിടിയിലായവരുടെ എണ്ണം 18 ആയി

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

ഷാൻ വധക്കേസിൽ അറസ്‌റ്റിലായ വിപിൻ

ആലപ്പുഴ > മണ്ണഞ്ചേരിയിൽ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ഷാനിന്റെ കൊലപാതകത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ.  പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ച ആർഎസ്‌എസ്‌ മണ്ഡലം കാര്യവാഹക്‌ ചേർത്തല കടക്കരപ്പള്ളി ഏഴാം വാർഡിൽ പടിഞ്ഞാറെ ഇടത്തറയിൽ വിപിനെ( 34)യാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി കെ വി ബെന്നിയുടെ നേതൃത്വത്തിലാണ്‌ ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. മൂന്ന്‌ വർഷം മുമ്പ്‌ കുത്തിയതോട്‌ എസ്‌ ഐയുടെ കൈതല്ലിയൊടിച്ച കേസിൽ ഇയാൾ റിമാന്റിൽ കഴിഞ്ഞിട്ടുണ്ട്‌. ഇതോടെ ഷാൻ വധക്കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം 18 ആയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top