26 April Friday

തൃശ്ശൂരിൽ ബൈക്ക് യാത്രികൻ കടന്നൽക്കുത്തേറ്റ്‌ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 15, 2021

കടന്നൽ കുത്തേറ്റ് മരിച്ച ഷാജി

പഴയന്നൂർ> ബൈക്ക് യാത്രയ്‌ക്കിടെ കടന്നൽക്കുത്തേറ്റ് യുവാവ് മരിച്ചു. എളനാട് തൃക്കണായ നരിക്കുണ്ട് അള്ളന്നൂർ ഷാജി (45) ആണ് മരിച്ചത്.  ഞായർ  ഉച്ചയോടെ ചൂലിപ്പാടം ഭാഗത്ത്‌ ബൈക്കിൽ സഞ്ചരിക്കവേ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. ബൈക്ക് ഉപേക്ഷിച്ച് ഓടാൻ ശ്രമിച്ചെങ്കിലും തളർന്നുവീണു.

പിന്നീട് ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ചേലക്കരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  വൈകിട്ട്‌ നാലോടെ മരിച്ചു. എളനാട് ആലിൻചോട്ടിൽ കോഴിക്കട നടത്തിവരികയാണ്‌.  ഭാര്യ: ഷാജിത. മക്കൾ: സൽമാൻ, സ്വാലിഹ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top