19 April Friday

ഷാജഹാൻ വധം: പ്രതികളുമായി പൊലീസ്‌ തെളിവെടുത്തു, മൂന്ന്‌ വാൾ കണ്ടെടുത്തു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

പ്രതികളായ സുജീഷ്, അനീഷ്, ശബരീഷ് എന്നിവരെ പൊലീസ് തെളിവെടുപ്പിനായി കൊണ്ട് പോകുന്നു

പാലക്കാട്‌> ഷാജഹാൻ കൊലക്കേസിൽ അറസ്‌റ്റിലായ നാലുപേരിൽ കൃത്യത്തിൽ നേരിട്ട്‌ പങ്കെടുത്ത മുന്ന്‌ പ്രതികളുമായി പൊലീസ്‌  തെളിവെടുത്തു. ആയുധം സൂക്ഷിച്ച സുജീഷിന്റെ വീട്‌, കൊലയ്‌ക്കുശേഷം ആയുധം ഒളിപ്പിച്ച കുനുപ്പുള്ളി പാലം, പ്രതികൾ ഒളിവിൽ കഴിഞ്ഞ മലമ്പുഴയിലെ കവ എന്നിവിടങ്ങളിലാണ്‌ ഡിവൈഎസ്‌പി വി കെ രാജുവിന്റെ നേതൃത്വത്തിൽ ബുധൻ പകൽ മൂന്നിന്‌ തെളിവെടുപ്പ്‌ പൂർത്തയാക്കിയത്‌.

മൂന്ന്‌ വാളുകൾ കണ്ടെടുത്തു. ആയുധം നശിപ്പിക്കാൻ ശ്രമിച്ചതായും തെളിഞ്ഞു. ഷാജഹാൻെറ വീടിനുസമീപം പ്രതികളെ എത്തിച്ചപ്പോൾ സ്‌ത്രീകൾ   ഉൾപ്പെടെയുള്ളവർ വലിയ  പ്രതിഷേധവുമായി എത്തി. വൻ പൊലീസ്‌ സംഘത്തിന്റെ സുരക്ഷയിലാണ്‌ പ്രതികളെ തെളിവെടുപ്പിന്‌ എത്തിച്ചത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top