03 October Tuesday

ഷാജഹാൻ വധം: നാല് പേർ കസ്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 16, 2022

പാലക്കാട്> മരുതറോഡ്‌ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനെ ആർഎസ്‌എസ്‌ സംഘം  കൊലപ്പെടുത്തിയ കേസിൽ നാല് പേർ കസ്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരെ നാലിടങ്ങളിലായി ചോദ്യം ചെയ്‌ത് വരികയാണ്. മലമ്പുഴ പൊലീസ് സ്റ്റേഷനിലും ജില്ലാ പൊലീസ് ആസ്ഥാനത്തുമാണ് ചോദ്യം ചെയ്യൽ പുരോ​ഗമിക്കുന്നത്. ഇവരുടെ അറസ്റ്റ് ഉടനുണ്ടാകും.

പ്രതികൾ കൊലപാതകത്തിന് ശേഷം പലയിടങ്ങളിലായാണ് ഒളിവിൽ കഴിയുന്നത്. അതുകൊണ്ട് തന്നെ പിടികൂടാൻ വിവിധ സംഘങ്ങളായാണ് പൊലീസ് പരിശോധന. പിടിയിലാകാനുള്ള നാല് പേർക്കായി വ്യാപക പരിശോധനയാണ് നടക്കുന്നത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top