20 April Saturday

ഷാജഹാന്‍ കൊലപാതകം: ബിജെപിയെ ന്യായീകരിച്ച് കെ സുധാകരന്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

പാലക്കാട്> പാലക്കാട്‌ മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാനെ ആർഎസ്എസ് ​പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപിയെ പരോഷമായി ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലക്ക് കാരണം ബിജെപിയാണന്ന് കരുതുന്നില്ലെന്ന് സുധാകരൻ പറഞ്ഞു.

ബിജെപിയോട് രാഷ്‌ട്രീയമായി എതിർപ്പുണ്ട് എന്നുകരുതി എല്ലാം അവരുടെ തലയിൽ കൊണ്ടുപോയി ചാർത്താനാകില്ല. ബിജെപിയോട് തനിക്ക് പ്രത്യേകിച്ച് സ്‌നേഹമോ വൈരാഗ്യമോ ഇല്ലെന്നും സുധാകരൻ പറയുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top