18 September Thursday

കൊലയാളി സംഘത്തിൽ മകനുണ്ടായിരുന്നു: ദൃക്സാക്ഷി സുരേഷ്

വെബ് ഡെസ്‌ക്‌Updated: Monday Aug 15, 2022

പാലക്കാട്> അച്ഛാ മാറിക്കോ എന്നാർത്തുവിളിച്ച് വന്ന തന്റെ മകനുൾപ്പെട്ട സംഘമാണ് ഷാജഹാനെ വെട്ടിനുറുക്കിയതെന്ന് ദൃക്‌സാക്ഷി കുന്നംകാട് സ്വദേശി സുരേഷ്. രാത്രി ഒമ്പതോടെയാണ് കൊലപാതകം നടന്നത്. ഷാജഹാനും ഞാനും സുകുമാരനും വീട്ടിലേക്ക് നടക്കുകയായിരുന്നു.

മാരകായുധങ്ങളുമായെത്തിയ സംഘം ഓടിയെത്തി. ശബരി ആദ്യം ഷാജഹാനെ വെട്ടി. അനീഷ് രണ്ടാമത് വെട്ടി. സംഘത്തിലുണ്ടായിരുന്ന മകൻ സുജീഷ് എന്നോട് മാറാൻ ആവശ്യപ്പെട്ടു. രണ്ടുപേരാണ് തുടരെ വെട്ടിയത്. കഴിഞ്ഞദിവസം ആർഎസ്എസിന്റെ രക്ഷാബന്ധനിൽ പ്രതികൾ പങ്കെടുത്തിരുന്നു. സുരേഷ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top