19 April Friday

എസ്‌എഫ്‌ഐക്കെതിരെ കഥ മെനഞ്ഞത്‌ യൂത്ത്‌ കോൺഗ്രസ്‌ നേതാവ്‌; ‘ബിരിയാണിക്കഥ’യ്‌ക്ക്‌ പിന്നിലെ ഗൂഢാലോചന പുറത്ത്‌

പ്രത്യേക ലേഖകൻUpdated: Sunday Jul 31, 2022

പാലക്കാട്‌ > എസ്‌എഫ്‌ഐ കലക്ടറേറ്റ്‌ മാർച്ചിൽ പങ്കെടുക്കൻ പത്തിരിപ്പാല ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളെ നിർബന്ധിച്ചെന്ന പ്രചാരണത്തിനുപിന്നിൽ യൂത്ത്‌ കോൺഗ്രസ്‌ – -മാധ്യമ ഗൂഢാലോചന. വയനാട്‌ എംപി ഓഫീസിൽ എസ്‌എഫ്‌ഐക്കാർ ഗാന്ധിചിത്രം തകർത്തുവെന്ന നുണക്കഥയ്‌ക്ക്‌ സമാനമാണ്‌ പത്തിരിപ്പാല സകൂൾ സംഭവം.

ബിരിയാണി വാഗ്‌ദാനം ചെയ്‌ത്‌ എസ്‌എഫ്‌ഐയുടെ അവകാശ പത്രിക സമർപ്പണത്തിന്‌ നിർബന്ധിച്ച്‌ പങ്കെടുപ്പിച്ചുവെന്നാണ്‌ മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ പ്രചരിപ്പിച്ചത്‌. ചാനലുകളും പത്രങ്ങളുമെല്ലാം ഇത്‌ വലിയ വാർത്തയാക്കി. എസ്‌എഫ്‌ഐയുടെ വിശദീകരണംപോലും നൽകാൻ തയ്യാറായില്ല. എന്നാൽ വാർത്തയിൽ പറയുന്ന വിദ്യാർഥി എസ്‌എഫ്‌ഐ പരിപാടിയിൽ പങ്കെടുത്തിട്ടില്ലെന്നും കലക്ടറേറ്റ്‌ മാർച്ച്‌ നടന്ന 26ന്‌  ക്ലാസിലുണ്ടായിരുന്നുവെന്നും അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. അധ്യാപക കമീഷൻ  നടത്തിയ അന്വേഷണത്തിലാണ്‌ ഈ കണ്ടെത്തൽ.  എന്നാൽ നുണ പ്രചരിപ്പിച്ച മാധ്യമങ്ങൾ കമീഷന്റെ കണ്ടെത്തൽ മുക്കി.

കള്ളവാർത്ത ചമച്ചതിന്‌ പിന്നിലെ പ്രധാനി ഒറ്റപ്പാലത്തെ പ്രമുഖ യൂത്ത്‌ കോൺഗ്രസ്‌ നേതാവാണ്‌. സംസ്ഥാന പ്രസിഡന്റ്‌ സ്ഥാനം ആഗ്രഹിക്കുന്ന ഈ നേതാവ്‌ ഷാഫി പറമ്പിലിനെ  മാറ്റി പദവി കൈക്കലാക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ്‌. വിവാദങ്ങൾ ഉണ്ടാക്കി സംഘടനയിൽ ആധിപത്യം ഉറപ്പിക്കുക എന്ന ലക്ഷ്യത്തിനായി മെനഞ്ഞതാണീ എസ്‌എഫ്‌ഐ വിരുദ്ധ വാർത്തയെന്ന്‌ ഒരുവിഭാഗം യൂത്ത്‌ കോൺഗ്രസുകാർ പറയുന്നു. യൂത്ത്‌ കോൺഗ്രസ്‌ – -മാധ്യമസംഘം പാകംചെയ്‌ത  ബിരിയാണി വാർത്തയിലെ വസ്‌തുത പുറത്തായതോടെ സമൂഹമാധ്യമങ്ങളിൽ പരിഹാസചിത്രകലാവും ട്രോളും  വ്യാപകമാണ്‌. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും അപമാനിക്കാൻ സ്വർണക്കള്ളക്കടത്തുകാരി സ്വപ്‌ന സുരേഷ്‌ ഉയർത്തിയ ബിരിയാണി ചെമ്പ്‌ കഥയുമായി താരതമ്യപ്പെടുത്തിയാണ്‌ ട്രോളുകൾ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top