23 April Tuesday

അജയ്യം, എസ്എഫ്ഐ അശ്വമേധം; ആലപ്പുഴയില്‍ 16ൽ 15 കോളേജ്‌ യൂണിയനും നേടി

സ്വന്തം ലേഖകൻUpdated: Tuesday Dec 6, 2022

എസ്എഫ്ഐ പ്രവർത്തകർ ചെങ്ങന്നൂർ നഗരത്തിൽ നടത്തിയ ആഹ്ലാദപ്രകടനം

 ആലപ്പുഴ> കേരള സർവകലാശാലയ്‌ക്ക്​ കീഴിലെ കോളേജുകളിൽ നടന്ന​ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്​എഫ്​ഐക്ക് വീണ്ടും ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന 16 കോളേജുകളിൽ 15 ഇടത്തും എസ്എഫ്ഐ വൻ ഭൂരിപക്ഷത്തിൽ യൂണിയൻ സ്വന്തമാക്കി. എസ് ഡി കോളേജിൽ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കയാണ്. 
 
ചേർത്തല എൻഎസ്എസ് കോളേജ്, സെന്റ്‌ മൈക്കിൾസ് കോളേജ്, എസ്എൻ കോളേജ് ചേർത്തല, എസ്എൻജിസിഎഎസ് ചേർത്തല, എസ്ഡിവി കോളേജ്, ഗവ. കോളേജ് അമ്പലപ്പുഴ, ടികെഎം കോളേജ് നങ്ങ്യാർകുളങ്ങര, ജിസിഎൽഎആർ കായംകുളം, മാവേലിക്കര ബിഷപ്മൂർ കോളേജ്, മാർ ഇവാനിയോസ്, ഐഎച്ച്ആർഡി, പീറ്റ്‌ മെമ്മോറിയൽ ട്രെയിനിങ്‌ കോളേജ്‌, രാജ രവിവർമ, ആല എസ്എൻ കോളേജ്, ശ്രീഅയ്യപ്പ കോളേജ് ഇരമല്ലിക്കര, ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ് എന്നിവിടങ്ങളിൽ എസ്എഫ്ഐ മിന്നുംവിജയം നേടി. ചേർത്തല എൻഎസ്എസ് കോളേജ് എബിവിപിയിൽനിന്ന് തിരിച്ചുപിടിച്ചു.
 
ജില്ലയിലെ വിദ്യാർഥികൾ അഭിമന്യുമാരും ധീരജുമടക്കം രക്തസാക്ഷികൾ ഉയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ ഏറ്റെടുത്തതിന്റെ രാഷ്‌ട്രീയ പ്രഖ്യാപനമായി വിധിയെഴുത്ത്‌. ‘സമഭാവനയുള്ള വിദ്യാർഥിത്വം സമരഭരിത കലാലയം’ എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
 എസ്എഫ്ഐക്ക് വമ്പിച്ചവിജയം സമ്മാനിച്ച വിദ്യാർഥികളെയും ചരിത്രവിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ പ്രവർത്തകരെയും ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്‌റ്റ്യനും സെക്രട്ടറി എ എ അക്ഷയും അഭിവാദ്യംചെയ്‌തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top