19 April Friday

പോളിടെക്‌നിക്കുകളിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം; 53 ൽ 48 ഇടത്തും യൂണിയൻ

വെബ് ഡെസ്‌ക്‌Updated: Saturday Dec 3, 2022

തിരുവനന്തപുരം > സംസ്ഥാനത്ത് പോളിടെക്ക്‌നിക് കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന 53 കോളേജുകളിൽ 48 ഇടത്തും എസ് എഫ് ഐ യൂണിയൻ നേടി.

കേരളത്തിലെ പോളിടെക്ക്‌നിക് കോളേജികളിലെ വിദ്യാർത്ഥിസമൂഹം ധീരജും അഭിമന്യുമാരുമുയർത്തിപ്പിടിച്ച മുദ്രാവാക്യങ്ങൾ ഏറ്റെടുത്തതിന്റെ രാഷ്ട്രീയ പ്രഖ്യാപനമായി തെരഞ്ഞെടുപ്പ് വിധി മാറി. സമഭാവനയുള്ള വിദ്യാർത്ഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ്എഫ്ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്. എസ്എഫ്ഐക്ക് വമ്പിച്ച വിജയം സമ്മാനിച്ച വിദ്യാർത്ഥികളെയും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സെക്രട്ടറി പി എം ആർഷൊ എന്നിവർ അഭിവാദ്യം ചെയ്‌തു.

തിരുവനന്തപുരം

പോളിടെക്‌നിക് തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്ക് സമ്പൂർണ വിജയം. തെരഞ്ഞെടുപ്പ് നടന്ന സെൻട്രൽ പോളിടെക്‌നിക് വട്ടിയൂർക്കാവ്, നെടുമങ്ങാട്, ആറ്റിങ്ങൽ, വനിതാ പോളിടെക്‌നിക് കൈമനം എന്നിവിടങ്ങളിൽ എസ്എഫ്ഐ സമ്പൂർണ വിജയംനേടി. നെയ്യാറ്റിൻകര പോളിടെക്‌നിക്കിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. നെടുമങ്ങാട് കെഎസ് യു എബിവിപി അവിശുദ്ധ സംഖ്യത്തെ തോൽപ്പിച്ചാണ് വിജയം.

കൊല്ലം


പോളിടെക്നിക് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. തെരഞ്ഞെടുപ്പ് നടന്ന മൂന്ന്‌ കോളേജിലെ എല്ലാ സീറ്റിലും എസ്എഫ്ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.

പത്തനംതിട്ട

പോളിടെക്നിക്  തെരഞ്ഞെടുപ്പിൽ ജില്ലയിലെ നാലിൽ നാലുപോളിയിലും ആധിപത്യം നേടി എസ്എഫ് ഐ.എംജി സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിൽ നേടിയ ഉജ്വല വിജയത്തിന് ശേഷമാണിത്‌. സമഭാവനയാർന്ന വിദ്യാർഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ എസ്എഫ്ഐ  തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എബിവിപി  അടക്കി ഭരിച്ചിരുന്ന പന്തളം എൻഎസ്എസ് പോളിടെക്നിക്കിൽ വലിയ ഭൂരിപക്ഷത്തിൽ എസ്എഫ്ഐ  സാരഥികൾ വിജയിച്ചു.

അടൂർ മണക്കാല പോളിടെക്നിക്കിൽ കെഎസ്‌യു –-എബിവിപി സഖ്യത്തെ മുന്നൂറിൽപരം വോട്ടുകൾ നേടിയാണ് പരാജയപ്പെടുത്തിയത്.  വെച്ചൂച്ചിറ പോളിയിൽ നിരന്തരം അക്രമം സൃഷ്ടിച്ച എബിചിപിയെ നിലം തൊടീക്കാതെ വലിയ ഭൂരിപക്ഷത്തിലാണ്‌ എസ്എഫ്ഐ വിജയിച്ചത്‌. വെണ്ണിക്കുളം പോളിയിൽ എതിരില്ലാതെ എസ്എഫ്ഐ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

കോട്ടയം

ജില്ലയിലെ മൂന്ന്‌ ഗവ. പോളിടെക്‌നിക്കുകളിലും നടന്ന വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ വൻവിജയം. മൂന്നിടത്തും മുഴുവൻ സീറ്റുകളിലും എസ്‌എഫ്‌ഐ വിജയിച്ചു.

നാട്ടകം, പാലാ, കടുത്തുരുത്തി പോളിടെക്‌നിക്കുകളിലാണ്‌ മത്സരം നടന്നത്‌. എതിരാളികളുടെ പലവിധത്തിലുള്ള കുപ്രചാരണങ്ങളെ അതിജീവിച്ചായിരുന്നു എസ്‌എഫ്‌ഐയുടെ മിന്നും ജയം. എംജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിലും ജില്ലയിൽ എസ്‌എഫ്‌ഐ വൻവിജയം നേടിയിരുന്നു.

കൊച്ചി

ജില്ലയിലെ പോളിടെക്‌നിക്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക്‌ ഉജ്വല വിജയം. കളമശേരി ഗവ. പോളിടെക്‌നിക്‌, വനിതാ ഗവ. പോളിടെക്‌നിക്, പെരുമ്പാവൂർ ഗവ. പോളിടെക്‌നിക്‌, കോതമംഗലം ഗവ. പോളിടെക്‌നിക്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. കെഎസ്‌യു, എംഎസ്എഫ്, ഫ്രെറ്റേണിറ്റി സംഘടനകൾക്ക് ഒരു സീറ്റുപോലും ലഭിച്ചില്ല.

തൃശൂർ

ജില്ലയിലെ പോളിടെക്‌നിക് കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ചരിത്ര വിജയം. തെരഞ്ഞെടുപ്പ് നടന്ന ഏഴ്‌ കോളേജുകളിൽ ഏഴും എസ്എഫ്ഐ യൂണിയൻ നേടി. തൃശൂർ മഹാരാജാസ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് , തൃപ്രയാർ ശ്രീരാമ പോളിടെക്നിക്‌ , ആമ്പല്ലൂർ ത്യാഗരാജ പോളിടെക്നിക് , കുന്നംകുളം ഗവ.പോളിടെക്നിക്‌ ചേലക്കര ഗവ. പോളിടെക്നിക്ക്  നെടുപുഴ വനിതാ പോളിടെക്നിക്‌ കൊരട്ടി ഗവ. പോളിടെക്നിക്‌ കോളേജ് എന്നിവിടങ്ങളിലാണ് എസ്എഫ്ഐ വിജയിച്ചത്.

പാലക്കാട്


പോളിടെക്നിക്കുകളിൽ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോളേജുകളിൽ എസ്എഫ്ഐയുടെ സർവാധിപത്യം. സംഘടനാ തെരഞ്ഞെടുപ്പ് നടന്ന ജില്ലയിലെ മൂന്ന് പോളിടെക്നിക് കോളേജിലും മുഴുവൻ ജനറൽ സീറ്റും എസ്എഫ്ഐ സ്വന്തമാക്കി.

പാലക്കാട് പോളിടെക്‌നിക്, ഐപിടി ആൻഡ്‌ ജിപിടി ഷൊർണൂർ, കുഴൽമന്ദം റസിഡൻഷ്യൽ പോളി എന്നിവിടങ്ങളിലാണ് മുഴുവൻ സീറ്റും എസ്എഫ്ഐ നേടിയത്. കഴിഞ്ഞ തവണ നഷ്ടപ്പെട്ട പാലക്കാട് പോളിയിലെയും കുഴൽമന്ദം പോളിയിലെയും ചെയർമാൻ സ്ഥാനവും കെഎസ്‍യുവിൽനിന്ന് തിരിച്ച് പിടിച്ചു.

പെരിന്തൽമണ്ണ


പോളിടെക്‌നിക് കോളേജിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐക്ക്‌ ഉജ്വലവിജയം. പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിൽ തുടർച്ചയായി 50 –-ാം വർഷവും മുഴുവൻ സീറ്റും എസ്‌എഫ്‌ഐക്ക്‌. കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക് കോളേജിൽ രണ്ട് ജനറൽ സീറ്റിൽ എസ്എഫ്ഐ സ്ഥാനാർഥികൾ ജയിച്ചു.

മുഴുവൻ വിദ്യാർഥികളെയും എസ്എഫ്ഐ മങ്കട ഏരിയാ കമ്മിറ്റി അഭിവാദ്യം ചെയ്തു. വിജയാഹ്ലാദം പ്രകടിപ്പിച്ച് വിദ്യാർഥികൾ അങ്ങാടിപ്പുറം ടൗണിൽ പ്രകടനം നടത്തി.

കൽപ്പറ്റ

ജില്ലയിൽ മൂന്ന്‌ പോളിടെക്‌നിക്ക്‌ കോളേജുകളിൽ  നടന്ന തെരഞ്ഞെടുപ്പിൽ രണ്ടിടത്ത്‌ എസ്‌എഫ്‌ഐക്ക്‌ സമ്പൂർണ വിജയം. മീനങ്ങാടി, മാനന്തവാടി പോളിടെക്‌നിക്കുകളിൽ മുഴുവൻ മേജർ സീറ്റുകളിലും എസ്‌എഫ്‌ഐ വിജയിച്ചു. മേപ്പാടിയിൽ യുഡിഎസ്‌എഫ്‌  അരാഷ്‌ട്രീയ കൂട്ടുകെട്ട്‌ വിജയിച്ചു.

വെസ്റ്റ്ഹിൽ

പോളി ടെക്നിക്ക് തെരഞ്ഞെടുപ്പിൽ എസ്‌എഫ്ഐക്ക്‌ വിജയം. വെസ്റ്റ്ഹിൽ ഗവ.പോളിയിലും മലാപ്പറമ്പ് ഗവ. വനിതാ പോളിയിലും മുഴുവൻ സീറ്റിലും  എസ്എഫ്ഐ സ്ഥാനാർഥികൾ വിജയിച്ചു. ഏഴു വീതം സീറ്റുള്ള ഇരു ക്യാമ്പസുകളിലെയും മിക്ക സീറ്റിലും അഞ്ഞൂറിൽ പരം വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് എസ്എഫ്ഐ സ്ഥാനാർഥികൾ ചരിത്ര വിജയം നേടിയത്.

മട്ടന്നൂര്‍


കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് നടന്ന മട്ടന്നൂര്‍ ഗവ. പോളിടെക്നിക് കോളേജില്‍ എസ്എഫ്ഐക്ക് സമ്പൂര്‍ണ വിജയം. മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ സാരഥികള്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ പോളിയില്‍ നേടിയ ആധിപത്യം ഇത്തവണയും ആവര്‍ത്തിക്കുകയായിരുന്നു.

കാസർകോട്‌

പോളിടെക്‌നിക്ക്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്ഐക്ക് ഉജ്വല വിജയം. പെരിയ, കാഞ്ഞങ്ങാട് എസ്‌എൻ, തൃക്കരിപ്പൂർ  പോളിടെക്‌നിക്കുകളിൽ എംഎസ്എഫ്, കെഎസ്‌യു, എബിവിപി അവിശുദ്ധ സഖ്യത്തെ തോൽപ്പിച്ച്‌ മുഴുവൻ സീറ്റിലും വിജയം ജയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top