19 March Tuesday

ആരോഗ്യ ശാസ്ത്ര സർവ്വകലാശാല; യൂണിയൻ, സെനറ്റ്, അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ എസ്എഫ്ഐക്ക് സമ്പൂർണ്ണ വിജയം

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

തിരുവനന്തപുരം > കേരള ആരോഗ്യ ശാസ്‌ത്ര സർവ്വകലാശാല യൂണിയനിലേക്കും സെനറ്റിലേക്കും അക്കാദമിക് കൗൺസിലിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിൽ മുഴുവൻ സീറ്റുകളിലേക്കും എസ്എഫ്ഐ വിജയിച്ചു. സർവ്വകലാശാല യൂണിയൻ ചെയർപേഴ്‌സണായി കോഴിക്കോട് ഗവണ്മെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി ആഖിൽ മുഹമ്മദും, ജനറൽ സെക്രട്ടറിയായി തൃശൂർ വൈദ്യരത്നം ആയുർവേദ കോളേജിലെ പി ഡി കൃഷ്‌ണപ്രസാദും തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് ചെയർപേഴ്‌സൺമാരായി എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ സംഗീത എ എസും, കൊല്ലം ഗവണ്മെന്റ് മെഡിക്കൽ കോളേജ് വിദ്യാർത്ഥി എ ആദർശും, ജോയിന്റ് സെക്രട്ടറിയായി തിരുവനന്തപുരം ഗവണ്മെന്റ് ആയുർവേദ കോളേജ് വിദ്യാർത്ഥി മെഹ്വിഷും തെരഞ്ഞെടുക്കപ്പെട്ടു. യൂണിവേഴ്‌സിറ്റി യൂണിയൻ ഭാരവാഹികൾക്ക് പുറമെ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്കുള്ള പന്ത്രണ്ടിൽ സീറ്റിലും എസ് എഫ് ഐ സ്ഥാനാർഥികൾ വിജയിച്ചു.

സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിനോടൊപ്പം നടന്ന സെനറ്റ് തെരഞ്ഞെടുപ്പിൽ പത്തിൽ പത്ത് സീറ്റിലും, അക്കാദമിക്ക് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴ് സീറ്റിലും എസ് എഫ് ഐ വിജയിച്ചു. സമഭാവനയുള്ള വിദ്യാർത്ഥിത്വം സമരഭരിത കലാലയം എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

എസ്എഫ്ഐക്ക് മികച്ച വിജയം സമ്മാനിച്ച ആരോഗ്യ സർവ്വകലാശാലക്ക് കീഴിലെ മുഴുവൻ വിദ്യാർത്ഥികളെയും, ചരിത്ര വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കളെയും, സർവ്വകലാശാല യൂണിയനിലേക്കും, സെനറ്റിലേക്കും, അക്കാദമിക്ക് കൗൺസിലിലേക്കും തെരഞ്ഞെടുക്കപ്പെട്ട സഖാക്കളെയും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ കെ അനുശ്രീ സെക്രട്ടറി പി എം ആർഷൊ എന്നിവർ അഭിവാദ്യം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top