കണ്ണൂർ> കണ്ണൂർ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ പത്രികസമർപ്പണം പൂർത്തിയായപ്പോൾ കണ്ണൂർ ജില്ലയിൽ 20 കോളേജുകളിൽ എസ്‌എഫ്‌ഐക്ക് എതിരില്ല. 48 കോളേജുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നിരവധി കോളേജുകളിൽ ഭൂരിഭാഗം സീറ്റുകളിലും എസ്‌എഫ്‌ഐ സ്ഥാനാർഥികൾ എതിരില്ലാതെ ജയിച്ചു. 29നാണ് തെരഞ്ഞെടുപ്പ്.
ചൊക്ലി ഗവ. കോളേജ്, മാത്തിൽ ഗുരുദേവ്, പയ്യന്നൂർ സ്വാമി ആനന്ദതീർഥ ക്യാമ്പസ്, നെസ്റ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കുറ്റൂർ സൺറൈസ്, കുറ്റൂർ ജേബീസ് ബിഎഡ് കോളേജ്, പാപ്പിനിശേരി ആംസ്റ്റെക്, കൂത്തുപറമ്പ് എംഇഎസ്, പിലാത്തറ കോ–-ഓപ്പറേറ്റീവ് കോളേജ്, മയ്യിൽ ഐടിഎം, തളിപ്പറമ്പ് ടാസ്‌ക്, കാസ്‌പ്, മോറാഴ സ്‌റ്റെംസ്, പിലാത്തറ ലാസ്യ, തലശേരി ടിഐഎഎസ്, തോട്ടട ഐഐഎച്ച്‌ടി എന്നിവിടങ്ങളിലും കൂത്തുപറമ്പ്, നെരുവമ്പ്രം, പിണറായി, ഇരിട്ടി ഐഎച്ച്‌ആർഡി കോളേജുകളിലുമാണ് എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചത്.
ഇരിട്ടി എസ്‌എൻജി, സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, ശ്രീകണ്ഠപുരം എസ്‌ഇഎസ് എന്നിവിടങ്ങളിൽ ഭൂരിഭാഗം സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാതെ ജയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..