അങ്കമാലി> അങ്കമാലി വിശ്വജ്യോതി സ്‌കൂൾ പ്ലസ്‌വൺ വിദ്യാർഥി പെരുമ്പാവൂർ കാരിക്കോട് ഡെന്നിയുടെ മകൻ എർവിൻ ഡെന്നിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട്,എറണാകുളം ജില്ലാ കമ്മിറ്റി സ്കൂളിലേക്ക് മാർച്ചും ധർണയും നടത്തി. സ്‌കൂൾ മാനേജ്മെന്റിന്റെ പീഡനത്തെത്തുടർന്നാണ് എർവിൻ ആത്മഹത്യ ചെയ്തതെന്ന് എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു.
പ്രതിഷേധ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി അർജുൻ ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രജിത് കെ ബാബു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ വി അഭിജിത്, ടി ആർ അർജുൻ, അങ്കമാലി ഏരിയ സെക്രട്ടറി അരുൺ ഷാജി, പ്രസിഡന്റ് ഗോകുൽ ഗോപാലകൃഷ്ണൻ, ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രാഹുൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..