24 April Wednesday

ഫെയ്‌സ്‌ബുക്കിൽ വ്യാജപ്രചാരണം: വി ടി ബൽറാം എംഎൽഎയ്‌ക്കെതിരെ എസ്‌എഫ്‌ഐ പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020

തിരുവനന്തപുരം > എസ്‌എഫ്‌ഐയ്‌ക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന്‌ കോൺഗ്രസ്‌ എംഎൽഎ വി ടി ബൽറാം അടക്കമുള്ളവർക്കെതിരെ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ്‌ ഡിജിപിയ്‌ക്ക്‌ പരാതി നൽകി.

വഴിയാത്രക്കാരന്റെ കാലിലൂടെ സ്‌കൂട്ടര്‍ കയറ്റി ഇറക്കിയത് ചോദ്യം ചെയ്‌തതിന് എസ്എഫ്‌ഐ നേതാവ് യുവാവിനെ കത്തികൊണ്ട് കുത്തി എന്ന രീതിയില്‍ കഴിഞ്ഞ ദിവസം ഒരു വീഡിയോ പ്രചരിച്ചിരുന്നു. പെരുമ്പാവൂരില്‍ ആയിരുന്നു സംഭവം. എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റാണിത് എന്ന രീതിയില്‍ ആയിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നത്. ദൃശ്യങ്ങളിലുള്ള പെരുമ്പാവൂർ സ്വദേശി എസ്എഫ്ഐ പ്രവർത്തകനല്ല. ഇയാൾക്ക് എസ്എഫ്ഐയുടെ പ്രാഥമിക അംഗത്വം പോലുമില്ല.

ഇതൊരു വ്യാജവാര്‍ത്തയാണെന്ന് എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ആര്‍ഷോ പിഎമ്മും ഇക്കാര്യം തന്‌റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണത്തിനെതിരെ ആര്‍ഷൊയുടെ നേതൃത്വത്തില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിയും നല്‍കിയിട്ടുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top