25 April Thursday

സാങ്കേതിക സർവകലാശാല പ്രഥമ യൂണിയൻ ചെയർപേഴ്‌സണായി അനശ്വര

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

തിരുവനന്തപുരം > എ പി ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല പ്രഥമ യൂണിവേഴ്‌സിറ്റി യൂണിയന്റെ ചെയർപേഴ്‌സൺ ആയി അനശ്വര എസ് സുനിൽ തിരഞ്ഞെടുക്കപ്പെട്ടു. വയനാട് ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ നാലാം വർഷ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥിനിയാണ് കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ അനശ്വര.

ചൊവ്വാഴ്‌ച സർവകലാശാല ആസ്ഥാനത്ത് വച്ച് നടന്ന തിരഞ്ഞെടുപ്പിൽ സർവകലാശാലാ യൂണിയൻ ജനറൽ കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 42 പേരിൽ 28 പേർ വോട്ടു രേഖപ്പെടുത്തി.ഇതിൽ 25 വോട്ടു നേടിയാണ് അനശ്വര ചെയർപേഴ്‌സൺ ആയത്. ജനറൽ സെക്രട്ടറിയായി തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ അഞ്ജന കെ. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാലാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിനിയാണ് അഞ്ജന.

വൈസ് ചെയർമാൻമാരായി പാലക്കാട് എൻ എസ് എസ് എൻജിനീയറിംഗ് കോളേജിലെ ആര്യ വിജയൻ എം ടി, കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എബി ജോ ജോസ്, തൃശൂർ ഗവണ്മെന്റ് എൻജിനീയറിംഗ് കോളേജിലെ ആൽബിൻ പി കെ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൂന്നുപേരും എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജോയിന്റ് സെക്രെട്ടറിമാരായി ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജിലെ വൈശാഖ് എസ്, തലശ്ശേരി എൻജിനീയറിംഗ് കോളേജിലെ രാഹുൽ വി, കോഴിക്കോട് എൻജിനീയറിംഗ് കോളേജിലെ ആർദ്ര ആർ കുമാർ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

സർവകലാശാല യൂണിയൻ എക്‌സിക്യൂട്ടീവ് കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ:

1. ആഷിക് രവീന്ദ്രൻ (ഗവ. എഞ്ചിനീയറിംഗ് കോളേജ്, കണ്ണൂർ)
 2. ആദർശ് പി സതീഷ് (ടി.കെ.എം. കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കൊല്ലം)
3. അമീർ എസ്. എൻ (ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, ബാർട്ടൺ ഹിൽ)
4. എൻ ഐ മുഹമ്മദ് ഷെബിൻ (യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ്, മുട്ടം)
 5. യു ആർ ഋതു പൗർണമി (ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാറ്റൂർ)
 6. അർഫിൻ നാസർ (ഇലാഹിയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, മൂവാറ്റുപുഴ)

യൂണിവേഴ്‌സിറ്റിയിലെ സ്റ്റുഡന്റ്സ് കൗൺസിലിലേക്കു തിരഞ്ഞെടുക്കപ്പെട്ടവർ:

1. അർജുൻ ജെനിമോൻ (കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, പുന്നപ്ര)
2. അഖിൽ എസ് നായർ (കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം)
3. ആർദ്രിത്ത് എസ് പ്രമോദ്  (വിദ്യ അക്കാദമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തൃശൂർ)
4. ആശിഷ് യതീഷ് പി (എൽബിഎസ് കോളേജ് ഓഫ് എൻജിനീയറിങ്, കാസർകോട്)
5. എ സാരംഗ് (ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കൊല്ലം)
6. അപർണ ദേവി ജി (എംഇഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, കൊല്ലം)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top