26 April Friday

വീണ്ടെടുക്കും, 
ബംഗാളിന്റെ പ്രതാപം: ദീപ്ഷിത ജോയ്

സ്വന്തം ലേഖകൻUpdated: Friday May 27, 2022

ദീപ്ഷിത ജോയ്

 ബംഗാളിന്റെ പുതുകാല പ്രതീക്ഷകളില്‍ ഒരാളാണ് ദീപ്ഷിത ജോയ്. എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി. ജെഎന്‍യു സര്‍വകലാശാലയില്‍ പിഎച്ച്ഡി ചെയ്യുന്ന ഇവര്‍ ഗവേഷണ ഭാഗമായി ഏറെ നാളായി പൊന്നാനിയിലുണ്ട്. 'ഗള്‍ഫ് കുടിയേറ്റക്കാര്‍ക്കിടയില്‍ സാമൂഹിക മൂലധന രൂപീകരണം' എന്ന വിഷയത്തിലാണ് പഠനം
 
ഏലംകുളം 
? മമത ബാനർജിയുടെ ഭരണത്തിന്‌ കീഴിൽ ബംഗാളിലെ വിദ്യാഭ്യാസ മേഖലയുടെ സ്ഥിതി എന്താണ്‌.
  = തൃണമൂൽ അധികാരത്തിൽ വന്നശേഷം ബംഗാളിന്റെ ജനാധിപത്യ സംവിധാനങ്ങളെ പൂർണമായി തകർത്തു. ക്യാമ്പസുകളിൽ ജനാധിപത്യം അവസാനിപ്പിച്ചു. 2013നുശേഷം കോളേജുകളിൽ തെരഞ്ഞെടുപ്പ്‌ നടന്നിട്ടില്ല. ഇതിനെതിരെ എസ്‌എഫ്‌ഐ  സമരരംഗത്താണ്‌. എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ഷുതിപ്‌തോ ഗുപ്‌തോയെ മമതയുടെ പൊലീസ്‌ ക്രൂരമായാണ്‌ കൊലപ്പെടുത്തിയത്‌. തെരഞ്ഞെടുപ്പ്‌ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌  സമരംചെയ്‌ത ഡിവൈഎഫ്‌ഐ പ്രവർത്തകൻ മൈഥുൽ മിത്ത കൊല്ലപ്പെട്ടു. അലിയാർ സർവകലാശാലയിലെ അനീഷ്‌ ഖാനെ വീട്ടിൽ കയറിയാണ്‌ പൊലീസ്‌ കൊലപ്പെടുത്തിയത്‌. ഇതിനെല്ലാമെതിരെ വലിയ ബഹുജന രോഷമാണ്‌ ഉയർന്നത്‌.  മോദി സർക്കാർ രാജ്യത്ത്‌ നടപ്പാക്കുന്നതാണ്‌ ബംഗാളിൽ മമതയും ചെയ്യുന്നത്‌. 
? ബംഗാളിൽ ഇടതുപക്ഷത്തിനുണ്ടായ തിരിച്ചടി മുതലെടുത്ത്‌ വർഗീയ സംഘടനകൾക്ക്‌ ക്യാമ്പസുകളിൽ വേരുറപ്പിക്കാൻ സാധിച്ചിട്ടുണ്ടോ. 
 
= ബംഗാളിലെ ജനത മതനിരപേക്ഷതയിൽ വിശ്വസിക്കുന്നവരാണ്‌.  തൃണമൂലും ബിജെപിയും സാമുദായിക ധ്രുവീകരണത്തിനാണ്‌ ശ്രമിക്കുന്നത്‌. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഇത്‌ മുതലെടുത്താണ്‌ ബിജെപി സീറ്റുകൾ നേടിയത്‌. ഇപ്പോൾ ജനങ്ങൾ അതിന്റെ അപകടം തിരിച്ചറിഞ്ഞിട്ടുണ്ട്‌.  ബംഗാളിന്റെ വർഗ രാഷ്‌ട്രീയത്തെ തകർക്കാൻ ഇവർക്കായിട്ടില്ല. തൊഴിലാളികളും സാധാരണക്കാരുമടങ്ങുന്ന ജനത ഇപ്പോഴും ഇടതുപക്ഷത്തിനൊപ്പമുണ്ട്‌.  
? തിരിച്ചടികളിൽനിന്നും കരകയറുന്നതിന്റെ സൂചനകൾ ബംഗാൾ കാണിക്കുന്നുണ്ട്‌. അത്‌ വിദ്യാർഥി രാഷ്‌ട്രീയത്തിലും പ്രതിഫലിക്കുന്നുണ്ടോ. 
 
= ബംഗാളിൽ ഇടതുപക്ഷം തിരിച്ചുവരവിന്റെ പാതയിലാണ്‌. നിരവധി യുവതീ–-യുവാക്കളാണ്‌ അടുത്തകാലത്തായി സംഘടനാ നേതൃത്വത്തിലേക്ക്‌ ഉയർന്നുവന്നത്‌. എസ്‌എഫ്‌ഐയിലും ഇത്‌ പ്രകടമാണ്‌. അഞ്ച്‌ സർവകലാശാലാ ക്യാമ്പസുകളിൽ മാത്രമാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌. അതിൽ പ്രസിഡൻസിയിലും ജാദവ്‌പുരിലും  എസ്‌എഫ്‌ഐ വിജയിച്ചു.  കോവിഡ്‌ മഹാമാരിയിൽ ജനങ്ങൾക്ക്‌ ആശ്വാസമെത്തിക്കാൻ ഇടതുപക്ഷ സംഘടനകൾ മാത്രമാണുണ്ടായത്‌. റെഡ്‌ വളന്റിയർ ആർമി ശ്രദ്ധേയ പ്രവർത്തനം കാഴ്‌ചവച്ചു.  
?  യുവത്വം ബംഗാളിന്റെ 
വീണ്ടെടുപ്പ്‌ സാധ്യമാക്കുമോ.
 
= തീർച്ചയായും ബംഗാൾ അതിന്റെ മഹത്തായ പാരമ്പര്യം വീണ്ടെടുക്കും. 34 വർഷം ഇടതുപക്ഷ ഭരണത്തിൽ രാജ്യം ശാന്തിയും സമാധാനവും അനുഭവിച്ചു. മതത്തിന്റെ പേരിൽ ആരും കൊല്ലപ്പെട്ടില്ല. ഇന്ന്‌ ബംഗാൾ ആ നല്ല കാലത്തെ തിരിച്ചറിയുന്നുണ്ട്‌. സംഘടനാപരമായും ഇടതുപക്ഷം ശക്തിയാർജിക്കുന്നുണ്ട്‌. 

വിദ്യാർഥികളും യുവാക്കളും തൊഴിലാളികളും സാധാരണക്കാരും ഒത്തുചേർന്ന്‌ ബംഗാളിന്റെ പഴയ പ്രതാപം വീണ്ടെടുക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top