ചാല> ബിജെപി മണക്കാട് ഏരിയ സെക്രട്ടറി കമലേശ്വരം ഗംഗ നഗറിൽ (ടിസി 63/1198 ജിഎൻആർഎ– 88) എം ബിജുകുമാർ (50) പോക്‌സോ കേസിൽ അറസ്റ്റിൽ. ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
കുട്ടിക്ക് എട്ടു വയസ്സുള്ളപ്പോൾമുതൽ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പരാതിയിൽ പറയുന്നു. തുടർന്ന് കുട്ടിയെ ബന്ധുക്കൾ മറ്റൊരു ജില്ലയിലെ സ്‌കൂളിലേക്ക് മാറ്റി പഠിപ്പിച്ചെങ്കിലും തിരുവനന്തപുരത്തെ വീട്ടിൽ എത്തുമ്പോൾ ബിജുകുമാർ നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..