18 September Thursday

പീഡിപ്പിച്ചത്‌ മെന്ററായിരുന്നയാൾ; പി സി ജോർജിനെതിരെ പരാതിക്കാരി

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

തിരുവനന്തപുരം> തന്റെ മെന്ററും രക്ഷകനുമായെത്തിയ വ്യക്തിയിൽ നിന്നാണ്‌ മോശം പെരുമാറ്റമുണ്ടായതെന്ന്‌ പരാതിക്കാരി. പി സി ജോർജിനെതിരായ പരാതിയിൽ ഒരു ഗൂഡാലോചനയും നടന്നിട്ടില്ല.  ഫെബ്രുവരിയിലാണ്‌ സംഭവം നടന്നത്‌.

പി സി ജോർജിന്‌ നേരെ വ്യക്തമായ തെളിവുകളുണ്ട്‌. പരാതിയിൽ ഉറച്ച്‌ നിൽക്കുകയാണ്‌. മുഖ്യമന്ത്രിക്കെതിരായ ഗൂഡാലോചനക്കേസിൽ പ്രത്യേകാന്വേഷണ സംഘത്തിന്‌ മൊഴി നൽകുമ്പോഴും കോടതിയിൽ രഹസ്യമൊഴി കൊടുത്തപ്പോഴും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പരാതി നൽകുന്നതിന്‌ മാനസികമായ തയ്യാറെടുപ്പ്‌ വേണ്ടിയിരുന്നെന്നും പരാതിക്കാരി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top