26 April Friday

ഹോം നഴ്‌സിംഗ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യം; മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

കോഴിക്കോട്> ഹോം നഴ്സിങ് സ്ഥാപനത്തിന്റെ മറവില്‍ അനാശാസ്യകേന്ദ്രം നടത്തിയ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍.രഹസ്യവിവരത്തെത്തുര്‍ന്ന് കസബ സിഐ എന്‍ പ്രജീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ്‌
 ഉദ്യോഗസ്ഥനെ പിടികൂടിയത്.

കക്കോടി സായൂജ്യം വീട്ടില്‍ സുഗുണനെ (72) ആണ് കസബ പൊലീസ് അറസ്റ്റുചെയ്തത്.പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോള്‍ ഹോംനഴ്‌സിങ് സ്ഥാപനമാണെന്നാണ് ലഭിച്ച വിവരമെന്ന് പൊലീസ് പറയുന്നു.ബാങ്ക് റോഡിന് സമീപമാണ് അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. ഇയാള്‍ക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീന്‍(47) എന്നയാളും മധുര സ്വദേശിയായ സ്ത്രീയും അറസ്റ്റിലായി.







 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top