19 December Friday

സീനിയര്‍ ഫുട്‌ബോള്‍ കിരീടം തൃശൂരിന്

വെബ് ഡെസ്‌ക്‌Updated: Saturday Sep 9, 2023

മലപ്പുറം> 59-ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ കിരീടം തൃശൂരിന്. മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന കലാശപോരാട്ടത്തില്‍ കണ്ണൂരിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു തൃശൂര്‍ നാലാം കിരീടം ചൂടിയത്.

 33-ാം മിനിറ്റില്‍ വി എച്ച് മിഥിലാജും 82-ാം മിനിറ്റില്‍ ബിജേഷ് ടി ബാലനും ഗോള്‍ നേടി. കണ്ണൂരിനായി 59-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ റിസ്‌വാന്‍ അലിയും ഗോള്‍ നേടി. ബിജേഷ് ടി ബാലന്‍ കളിയിലെ മികച്ച താരമായി.  

ലൂസേഴ്‌സ് ഫൈനലില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇടുക്കിയെ തോല്‍പ്പിച്ച് ആഥിതേയരായ മലപ്പുറം മൂന്നാംസ്ഥാനക്കാരായി. മുഹമ്മദ് നിഷാമും ജിനു ബാലകൃഷ്ണനും ഗോള്‍ നേടി. മുഹമ്മദ് നിഷാമാണ് കളിയിലെ മികച്ചതാരം. തിരുവന്തപൂരത്തിന്റെ മുന്നേറ്റത്താരം നിജോ ഗില്‍ബര്‍ട്ട് ടൂര്‍ണ്ണമെന്റിലെ മികച്ചതാരവും മലപ്പുറത്തിന്റെ മുഹമ്മദ് അസ്‌ക്കര്‍ മികച്ച ഗോളിയുമായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top