30 July Wednesday

ഏറുമാടത്തില്‍ താമസിക്കുന്ന ഗര്‍ഭിണിയ്ക്ക് അടിയന്തര സംരക്ഷണമൊരുക്കും: മന്ത്രി വീണാ ജോര്‍ജ്

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023

തിരുവനന്തപുരം > സീതത്തോട് ആദിവാസി ഊരില്‍ വന്യമൃഗങ്ങളെ പേടിച്ച് രാത്രി ഏറുമാടത്തില്‍ കഴിയുന്ന ഗര്‍ഭിണിയേയും കുട്ടികളേയും സംരക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വനിത ശിശുവികസന വകുപ്പ് ഡയറക്‌ടര്‍ക്ക് നിര്‍ദേശം നല്‍കി.

അവരെ സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി. 8 മാസം ഗര്‍ഭിണിയായ പൊന്നമ്മയും ഭര്‍ത്താവും രണ്ട് ചെറിയ കുഞ്ഞുങ്ങളും 40 അടി ഉയരമുള്ള ഏറുമാടത്തില്‍ കഴിയുന്നെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നടപടി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top