02 May Thursday

രാജ്യദ്രോഹക്കുറ്റം: 6 വർഷം 326 കേസ്‌; കുറ്റക്കാർ 6 മാത്രം

വെബ് ഡെസ്‌ക്‌Updated: Monday Jul 19, 2021

തിരുവനന്തപുരം > രാജ്യദ്രോഹനിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന  സുപ്രീംകോടതി നിരീക്ഷണം ശരിവച്ച്‌ കണക്കുകൾ. രാജ്യത്ത്‌ മോഡി സർക്കാർ അധികാരത്തിൽ വന്നശേഷം രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത്‌ വർധിച്ചുവെന്ന റിപ്പോർട്ടുകൾക്ക്‌ സാധുത നൽകുന്നതാണ്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ.

2014 മുതൽ 19വരെ രാജ്യദ്രോഹക്കുറ്റം കേസെടുക്കുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നത്‌ നാമമാത്ര കേസുകളിൽമാത്രം–- ഇതുവരെ ശിക്ഷിച്ചത്‌ ആറു പേരെ. 2014 മുതൽ 2019വരെയുള്ള ആറ്‌ വർഷത്തിൽ 326 കേസാണ്‌ രാജ്യദ്രോഹക്കുറ്റം ചുമത്തി രജിസ്‌റ്റർ ചെയ്‌തത്‌. കേസിൽ പ്രതിയാക്കപ്പെട്ടവരിൽ 1.84ശതമാനം പേരെ മാത്രമാണ്‌ കോടതി കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. യഥാസമയം കുറ്റപത്രം നൽകി വിചാരണ നടപടികൾ ആരംഭിക്കാനും അന്വേഷണ ഏജൻസികൾക്ക്‌ സാധിക്കുന്നില്ല. നിയമം ദുരുപയോഗം ചെയ്യുന്നതുകൊണ്ടാണ്‌ ഇതെന്നാണ്‌ വിലയിരുത്തൽ.

326ൽ 141 കേസിൽ മാത്രമാണ്‌ കുറ്റപത്രം സമർപ്പിച്ചത്‌. അതായത്‌ 43.25ശതമാനംമാത്രം. 2014ൽ രജിസ്‌റ്റർ ചെയ്‌ത 47 കേസിൽ ഏഴ്‌ വർഷം പിന്നിട്ടിട്ടും 33ലും കുറ്റപത്രം നൽകിയിട്ടില്ല. ആറുവർഷത്തിനിടെ ഏറ്റവും കൂടുതൽ കേസുകൾ അസമിലാണ്‌–- 54. ഇതിൽ ഒരാൾപോലും ശിക്ഷിക്കപ്പെട്ടില്ല. 2020ലെ കണക്ക്‌ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടിട്ടില്ല.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top