26 April Friday

രണ്ടാം ----ഡോസെടുക്കാനുള്ളവരുടെ വിവരം ശേഖരിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

തിരുവനന്തപുരം> സംസ്ഥാനത്ത്‌ രണ്ടാം ഡോസ് വാക്സിൻ വിതരണം അതിവേഗം പൂർത്തീകരിക്കാൻ നിർദേശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ്‌ നിർദേശം നൽകിയത്‌. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂർത്തീകരിക്കണം.

രണ്ടാം ഡോസ് എടുക്കാൻ സമയമായവരുടെ വിവരം തദ്ദേശ സ്ഥാപനതലത്തിൽ ശേഖരിച്ച്‌ ഇവർക്ക്‌ വാക്സിൻ നൽകാനുള്ള സംവിധാനമൊരുക്കണം. കലക്ടർമാർ, ജില്ലാ ചുമതലയുള്ള മന്ത്രിമാർ എന്നിവർ തദ്ദേശ പ്രതിനിധികളെ ഇക്കാര്യം ബോധ്യപ്പെടുത്തണം. വാർഡുതല സമിതികളും മറ്റ് വകുപ്പുകളും ചേർന്ന്  നടപടികളെടുക്കണം. സ്കൂളുകളിൽ കോവിഡ് ബാധ ഉണ്ടായാൽ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിഎഫ്എൽടിസി, സിഎസ്എൽടിസി എന്നിവ ആവശ്യമെങ്കിൽമാത്രം നിലനിർത്തിയാൽ മതിയെന്ന്‌ യോഗത്തിൽ തീരുമാനമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top