10 July Thursday

നടിയെ ആക്രമിച്ച കേസ്; രണ്ടാം ദിനം ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി

വെബ് ഡെസ്‌ക്‌Updated: Monday Jan 24, 2022

രണ്ടാം ദിനം ചോദ്യം ചെയ്യലിനായി നടൻ ദിലീപ് കളമശേരി ക്രൈംബ്രാഞ്ച്‌ ഓഫീസിൽ എത്തിയപ്പോൾ ഫോട്ടോ : മനു വിശ്വനാഥ്

കൊച്ചി> നടിയെ ആക്രമിച്ച കേസ്‌ അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിനെയും പ്രതികളെയും ചോദ്യംചെയ്യുന്നത് തുടങ്ങി. രണ്ടാംദിനം ചോദ്യംചെയ്യലിനായി രാവിലെ 9 മണിയോടെ ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തി. ആദ്യദിനം 11 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ദിലീപിനെ ക്രൈംബ്രാഞ്ച് വിട്ടയച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ ഞായർ മുതൽ ചൊവ്വവരെ 33 മണിക്കൂറാണ്‌ പ്രതികളെ ചോദ്യം ചെയ്യുന്നത്‌.

ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും കളമശേരിയിലെ ക്രൈംബ്രാഞ്ച്‌ ഓഫീസിൽ  ആദ്യദിനം ചോദ്യം ചെയ്‌തു. സംവിധായകൻ പി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ  രജിസ്‌റ്റർ ചെയ്‌ത കേസിൽ എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top