നെടുമ്പാശേരി
സിയാലിലെ കരാർ തൊഴിലാളികൾക്ക് മിനിമം വേതനം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 30ന് പകൽ മൂന്നിന് എയർപോർട്ട് കവാടത്തിൽ അവകാശസംരക്ഷണ സദസ്സ് നടത്താൻ സമരപ്രഖ്യാപന കൺവൻഷൻ തീരുമാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്ഘാടനം ചെയ്യും.
മിനിമം വേതനം 21,000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സിയാൽ എംപ്ലോയീസ് യൂണിയൻ നടത്തുന്ന സമരങ്ങളുടെ തുടർച്ചയായാണ് സംരക്ഷണ സദസ്സ്. കരാർ തൊഴിലാളികളെയും അണിനിരത്തി 2023 സെപ്തംബർ 30ന് കൺവൻഷൻ പ്രഖ്യാപിച്ചു.അത്താണി അമല തിയറ്റർ ഓഡിറ്റോറിയത്തിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എൻ സി മോഹനൻ അധ്യക്ഷനായി. തമ്പി പോൾ, എ എസ് സുരേഷ്, സി എം തോമസ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..