12 July Saturday

ഭരണം എസ്‌ഡിപിഐ പിന്തുണയിൽ; പോരുവഴിയിൽ യുഡിഎഫ്‌ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻUpdated: Wednesday Sep 28, 2022

ശൂരനാട്> പോപ്പുലർഫ്രണ്ട് നിരോധനത്തോടെ പോരുവഴി പഞ്ചായത്തിൽ യുഡിഎഫ്‌ പ്രതിസന്ധിയിൽ. എസ്ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെയാണ്‌ പോരുവഴി പഞ്ചായത്ത്‌ യുഡിഎഫ് ഭരിക്കുന്നത്‌. കെപിസിസിയുടെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായ കൂട്ടുകെട്ടാണ്‌ പോരുവഴിയിലേതെന്നു പറഞ്ഞ്‌ ഒരുവിഭാഗം കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തെത്തി.

യുഡിഎഫ് -അഞ്ച്‌, എൽഡിഎഫ് -അഞ്ച്‌, ബിജെപി- അഞ്ച്‌, എസ്‌ഡിപിഐ -മൂന്ന്‌ എന്നിങ്ങനെയാണ് പോരുവഴിയിലെ കക്ഷിനില. എസ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയോടെ യുഡിഎഫ് ഭരണത്തിലേറുകയായിരുന്നു.

എസ്ഡിപിഐ –-യുഡിഎഫ് കൂട്ടുകെട്ടിലുള്ള ഭരണസമിതിക്ക് അന്ന്‌ ഡിസിസി പ്രസിഡന്റ്‌ ബിന്ദുകൃഷ്ണ ആശംസ അറിയിച്ച്‌ ഫെയ്‌സ്‌ബുക്കിൽ പോസ്റ്റിട്ടത്‌ വിവാദമായിരുന്നു. തുടർന്ന്‌ കണ്ണിൽ പൊടിയിടാൻ ബിന്ദുകൃഷ്ണ പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ പാർടിയിൽനിന്ന്‌ പുറത്താക്കി. നിലവിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റാണ്‌ ബിനു മംഗലത്ത്. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top