20 April Saturday

പൊലീസിനെതിരെ വ്യാജ പ്രചാരണം: പാലക്കാട്‌ ഒരു എസ്‌ഡിപിഐ പ്രവർത്തകൻ കൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 6, 2020

പാലക്കാട് > പാലക്കാട് ടൗൺ നോർത്ത് സബ് ഇൻസ്പെക്ടർ സുധീഷ്‌കുമാറിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ  വ്യാജപ്രചാരണം നടത്തിയ സംഭവത്തിൽ ഒരു എസ്‍ഡിപിഐ പ്രവർത്തകൻ കൂ‌ടി അറസ്റ്റിൽ. വേങ്ങോലി ചുട്ടിപ്പാറ സ്വദേശി റിയാസുദീനാണ് (35) അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി.

ഒരാഴ്ചയിലേറെയായി പാലക്കാട് നോർത്ത് എസ്‍ഐക്കെതിരെ എസ്‍ഡിപിഐ പ്രവർത്തകർ   പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കുകയും വ്യാജ പ്രചാരണം നടത്തുകയും  ചെയ്‍തിരുന്നു. രണ്ട് കൊലപാതക ശ്രമ കേസ്സുകളിലെ പ്രതികളായ ബിലാൽ, അബ്ദുൾ റഹിമാൻ എന്നിവരെ അറസ്റ്റു ചെയ്തതോടെയാണ് പ്രചാരണം ആരംഭിച്ചത്. പ്രതിയെ തിങ്കളാഴ്ച  കോടതിയിൽ ഹാജരാക്കും.

അഡീഷണൽ എസ്‍പി പ്രശോബ്, പാലക്കാട് ഡിവൈഎസ്പി പി ആർ മനോജ് കുമാർ, നോർത്ത് ഇൻസ്പെക്ടർ സുജിത് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top