05 July Saturday

ബാലുശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനുനേരെ എസ്‌ഡിപിഐ - ലീഗ്‌ ഗുണ്ടകളുടെ ആക്രമണം; ഗുരുതര പരിക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

ജിഷ്‌ണു

ബാലുശേരി > ഡിവൈഎഫ്ഐ പ്രവർത്തകനെ എസ്‌ഡിപിഐ - ലീഗ് ഗുണ്ടാസംഘം ക്രൂരമായി മർദ്ദിച്ച്‌ പരിക്കേൽപ്പിച്ചു.  ബാലുശേരി പാലോളിമുക്കിലെ വാഴേന്റ വളപ്പിൽ ജിഷ്‌ണു (24) വിണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ജിഷ്‌ണു കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലാണ്.

ബുധൻ അർധരാത്രിയിലാണ് സംഭവം. ജിഷ്‌ണുവിന്റെപിറന്നാളായിരുന്നു ബുധനാഴ്‌ച. കൂട്ടുകാരന്റെ വീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ ബൈക്ക് തടഞ്ഞു നിർത്തി ക്രൂരമായി മർദിക്കുകയായിരുന്നു. എസ്‌ഡിപിഐ പോസ്റ്റർ കീറി എന്നാരോപിച്ചാണ് മർദിച്ചത്. ബൈക്ക് തകർത്ത് തൊട്ടടുത്ത വയലിലേക്ക് മറിച്ചിട്ടു. വയലിലെ വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ചു.

മുഖത്തും ദേഹത്തും ഭീകരമായാണ് അടിച്ചത്. എസ്‌ഡിപിഐക്കാരും ലീഗുകാരും കരുതിയ പഴകി തുരുമ്പിച്ച വടിവാൾ ജിഷ്‌ണുവിന്റെ കൈയ്യിൽ കൊടുത്ത് സിപിഐ എം നേതാക്കൾ പറഞ്ഞിട്ട് വന്നതാണെന്ന് പറയാൻ ഭീഷണി ഭീഷണിപ്പെടുത്തി. ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. ബാലുശേരി പൊലീസ് സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top