16 April Tuesday

സ്‌കൂളുകള്‍ വൈകിട്ടുവരെ; തീരുമാനം ഉടന്‍ ഉണ്ടാകും

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021

തിരുവനന്തപുരം > സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ് ഉന്നതതല യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍  ഡിസംബര്‍ 15 മുതല്‍ ക്ലാസുകള്‍ വൈകിട്ടുവരെ നടത്താമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ കോവിഡിന്റെ പുതിയ വകഭേദം  ഒമിക്രോണ്‍  കണ്ടെത്തിയതോടെ ലോകമാകെ പ്രതിരോധ നടപടികള്‍ വീണ്ടും കടുപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് സ്‌കൂളുകളുടെ നിലവിലെ സമയക്രമം മാറ്റണമെങ്കില്‍ ദുരന്തനിവാരണവകുപ്പിന്റെകൂടി അനുമതി അനിവാര്യമാണ്. സ്‌കൂള്‍ സമയം ദീര്‍ഘിപ്പിക്കാനുള്ള ആലോചനയില്‍ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top