19 April Friday

ഉച്ചഭക്ഷണത്തിന് പകരം അലവന്‍സ്, ഒരു ബെഞ്ചില്‍ രണ്ടുകുട്ടികള്‍; മാര്‍ഗരേഖ അഞ്ചുദിവസത്തിനകം

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021

ആലപ്പുഴ > സ്‌കൂള്‍ തുറക്കുന്നതിനുള്ള അന്തിമ മാര്‍ഗ രേഖ അഞ്ചു ദിവസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കരടുരേഖ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതേപ്പറ്റി ആരോഗ്യ, തദ്ദേശ ഭരണ വകുപ്പുകള്‍, കെഎസ്ആര്‍ടിസി എന്നിവരുമായി ചര്‍ച്ച ചെയ്ത് അന്തിമ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കും. രക്ഷിതാക്കള്‍ പൊതുജനങ്ങള്‍ എന്നിവര്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം. ഇതെല്ലാം പരിഗണിച്ചാകും അന്തിമ രേഖ പുറത്തിറക്കുക.

സ്‌കൂള്‍ തുറക്കുന്നത് ചര്‍ച്ച ചെയ്യാന്‍ മന്ത്രിതല യോഗം ചേര്‍ന്നു കുഴിഞ്ഞു. അടുത്തതായി കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ യോഗം ചേരും. എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ എന്നിവര്‍ ഇതില്‍ പങ്കെടുക്കും. പ്രധാനധ്യാപകരുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌കൂള്‍തല യോഗവും ചേരും. വുപുലമായ പിടിഎ, ക്ലാസ് പിടിഎ എന്നിവ വിളിച്ചു ചേര്‍ക്കും. അധ്യാപക, യുവജന, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെയും യോഗം ചേരും.

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്നോടിയായി വിപുലമായ ശുചീകരണ യഞ്ജം നടത്തും. സ്‌കൂള്‍ പരിസരവും ശുചിമുറികളും വൃത്തിയാക്കുന്നതിനു പുറമേ എല്ലാ ദിവസവും ക്ലാസുകള്‍ അണുമുക്തമാക്കും.  യുവജന, വിദ്യാര്‍ഥി സംഘടനകളുടെ സഹായത്തോടെയാകും ഈ പ്രവൃത്തികള്‍. സ്‌കൂളിന്റെ കവാടത്തിലും ക്ലാസ് മുറികളുടെ മുന്നിലും കൈ കഴുകാന്‍ സോപ്പും വെള്ളവും വെക്കും. ക്ലാസില്‍ പ്രവേശിക്കുന്നതിന മുമ്പ് താപ പരിശോധന നടത്തും.

കുട്ടികളെ കൂട്ടംകൂടാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.  ഒരു ബെഞ്ചില്‍ രണ്ടു കുട്ടികളെയാണ് ഇരുത്തുക. കൂടുതല്‍ കുട്ടികളുള്ള കലാസുകളെ ബാ്ച്ചുകളായി തിരിക്കും. ഉച്ചവരെയാണ് ക്ലാസ്. അതിനാല്‍ ഉച്ചഭക്ഷണം ഒഴിവാക്കുന്ന കാര്യം പരിഗണനയിലാണ്. സ്‌കൂള്‍ പരിസരത്തെ ബേക്കറി, മറ്റ് ഭക്ഷണശാലകള്‍ എന്നിവയില്‍ കുട്ടികള്‍ പോകുന്നത് നീയന്ത്രിക്കും.

സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ മുതല്‍ പാചകത്തൊഴിലാളിവരെ സ്‌കൂളുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കൂ. രോഗലക്ഷണമുള്ള കുട്ടികളെ സ്‌കൂളിലേക്ക് വിടരുത്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് രണ്ടാം ഘട്ടത്തില്‍ പ്രവേശനം നല്‍കും. സ്‌കൂള്‍ ബസ്സുകളുടെ ഫിറ്റ്നസ്സിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കും. കൂടതല്‍ കുട്ടികളുള്ള സ്‌കൂളുകളിലേക്ക് സര്‍വീസ് നടത്തുന്ന കാര്യം കെഎസ്ആര്‍ടിസിയുമായി ആലോചിച്ച് തീരുമാനിക്കും.  ഒരു ഓട്ടോറിക്ഷയില്‍  ഒരേസമയം രണ്ടു കുട്ടികളെ കൊണ്ടുവരാന്‍ മാത്രമേ അനുവദിക്കൂവെന്നും മന്ത്രി പറഞ്ഞു.

എംഎല്‍മാരായ പി പി ചിത്തരഞ്ജന്‍, എച്ച് സലാം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top