29 March Friday

സ്‌കൂൾ തുറക്കൽ കുട്ടികൾക്ക്‌ ആഹ്ലാദകരമാക്കണം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Sunday Sep 19, 2021

തിരുവനന്തപുരം > സ്‌കൂളുകൾ തുറക്കുമ്പോൾ പുതിയ കുട്ടികൾക്കും നേരത്തേയുള്ള കുട്ടികൾക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാകുന്ന പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. വിദ്യാകിരണം സംസ്ഥാന മിഷന്റെ ആദ്യ യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡാനന്തര വിദ്യാഭ്യാസം എങ്ങനെയാകണം എന്നതിനെക്കുറിച്ച് നല്ല ധാരണ വേണം. കുട്ടികൾ നേരിടുന്ന സാമൂഹ്യ,- -മാനസിക, പഠന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ ഉണ്ടാകണം. കുട്ടികൾക്കിടയിലും അധ്യാപകരും കുട്ടികളും തമ്മിലും ഉള്ള അപരിചിതത്വവും പരിഹരിക്കണം.  ദീർഘകാലം വീട്ടിൽ കഴിഞ്ഞുവരുന്ന  കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞ് വികസിപ്പിക്കണം. ഓൺലൈൻ പഠനത്തിൽ പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കണം.   കുട്ടികളെ അടുത്തറിയാൻ 10 മുതൽ -15 വരെ പേർക്കായി ഒരോ അധ്യാപകർക്ക്‌ രക്ഷിതാവിന്റെ ചുമതല നിശ്ചയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ വി ശിവൻകുട്ടി, ആർ ബിന്ദു, കെ രാജൻ, കെ കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി പി ജോയി, തദ്ദേശഭരണ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ധന അഡീഷണൽ ചീഫ് സെക്രട്ടറി രാജേഷ് സിങ്, പ്ലാനിങ്‌ സെക്രട്ടറി ടിക്കാറാം മീണ, ഐടി പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്‌, നവകേരളം കർമ പദ്ധതി കോ–-- ഓർഡിനേറ്റർ ടി എൻ സീമ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top